
കോട്ടയം എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിലെയും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണം; വ്യാപാരി വ്യവസായി സമിതി കോടിമത യൂണിറ്റ്
കോട്ടയം: ഒരു മഴപെയ്താൽ നഗരം മുഴുവൻ വെള്ളത്തിലാണ്. അതിനൊരു പരിഹാരം കാണണമെന്ന് നിരവധി സംഘടനകൾ അധികൃതരോട് ആവശ്യപ്പെടാറുണ്ടെങ്കിലും ഇതുവരെ അതിനൊരു പരിഹാരമായിട്ടില്ല. ഇപ്പോൾ വ്യാപാര വ്യവസായ സമിതിയും ഇതേ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നു.
എംസി റോഡിൽ സ്റ്റാർ ജംഗ്ഷനിലെയും പരിസരപ്രദേശങ്ങളിലും വെള്ളക്കെട്ടിന് അടിയന്തര പരിഹാരം കാണണമെന്ന് വ്യാപാരി വ്യവസായ സമിതി കോടിമത യൂണിറ്റ് കൺവെൻഷൻ ആവശ്യപ്പെട്ടു. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് പി മനോജ് കുമാർ അധ്യക്ഷനായി. ജില്ലാ ട്രഷറർ അബ്ദുൽ സലീം മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രാജേഷ് കെ മേനോൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയാ പ്രസിഡന്റ് കെ.ടി സൈമൺ, കെ വി സെബാസ്റ്റ്യൻ, ജയൻ ബി ഉണ്ണി, പ്രകാശ് കണ്ണങ്കര എന്നിവർ സംസാരിച്ചു. ഭാരവാഹികൾ പി മനോജ് കുമാർ പ്രസിഡണ്ട് രാജേഷ് കെ മേനോൻ സെക്രട്ടറി ബിനു പൂക്കളത്തിൽ ട്രഷറർ
Whatsapp Group 1 | Whatsapp Group 2 |Telegram Group
