play-sharp-fill
എംപവർ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

എംപവർ പാലക്കാട് ചികിത്സാ പദ്ധതിക്ക് തുടക്കമായി

സ്വന്തം ലേഖകൻ

പാലക്കാട്: പ്രമുഖ ജീവകാരുണ്യ പ്രസ്ഥാനമായ ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ ആസ്റ്റർ മിംസ് സംഘടിപ്പിക്കുന്ന എംപവർ പാലക്കാട് പദ്ധതിക്ക് തുടക്കമായി.

എംപവർ പാലക്കാട് എന്ന പദ്ധതിയിലൂടെ ജില്ലയിലെ നിർധനരായ രോഗികൾക്ക് കുറഞ്ഞ നിരക്കിൽ അവയവം മാറ്റിവെക്കൽ, കാൻസർ ചികിത്സ മുതലായവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമാക്കും. ഇതിന് പുറമെ പാലക്കാട് ജില്ലയിലെ ആശുപത്രികളിൽ ടെലി ഐ സി യു സംവിധാനം യാഥാർത്ഥ്യമാക്കും. നിലവിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുള്ള ആശുപത്രികളിൽ ഈ സംവിധാനം ആസ്റ്റർ മിംസ് കോഴിക്കോടിന്റെ നേതൃത്വത്തിൽ വിജയകരമായി പ്രവർത്തിക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദയ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതികൾക്ക് നേതൃത്വം വഹിക്കുന്നത് ദയ ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളും കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റൽ സി. ഇ. ഒ. ഫർഹാൻ യാസിന്റെ നേതൃത്വത്തിലുള്ള സംഘവുമാണ്.