
കോട്ടയം മറിയപ്പള്ളിയിൽ നിയന്ത്രണംവിട്ട കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ് ബൈക്കിലിടിച്ചു ; ബൈക്ക് യാത്രക്കാരായ യുവാക്കൾക്ക് ഗുരുതര പരിക്ക്
സ്വന്തം ലേഖകൻ
കോട്ടയം : മറിയപ്പള്ളി ശിവ പാർവ്വതി ക്ഷേത്രത്തിന് സമീപം അപകടം. കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. കോളേജ് വിദ്യാർത്ഥികളായ അരുൺ , റാം എന്നിവർക്കാണ് പരിക്കേറ്റത്.
കോട്ടയത്തുനിന്നും വന്ന കെ എസ് ആർടിസി സൂപ്പർഫാസ്റ്റ് ബസ് എതിർ ദിശലെത്തിയ ബൈക്കിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണാണ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റത്. ഉടൻതന്നെ ഇവരെ നാട്ടുകാർ ചേർന്ന് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചു.
Third Eye News Live
0