
കോട്ടയം : മറിയപ്പള്ളിയിൽ നിയന്ത്രണം വിട്ട ലോറി കാറിലും സ്കൂട്ടറിലും ഇടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. പള്ളം മംഗലപുരം വീട്ടിൽ ശൈലജ (60) ആണ് മരിച്ചത്. ഇവരുടെ ഭർത്താവ് സുദർശനന് ഗുരുതരമായി പരിക്കേറ്റു.
നിയന്ത്രണം വിട്ട ലോറി ആദ്യം കാറിലും പിന്നീട് സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തലയടിച്ചുവീണ ശൈലജ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഭർത്താവ് സുദർശൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. അപകടകാരണം വ്യക്തമല്ല. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group