
കോട്ടയം മരങ്ങാട്ടുപള്ളിയിൽ കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു; എട്ടുമാസം ഗർഭിണിയായ പശുവിനാണ് കുത്തേറ്റത്
സ്വന്തം ലേഖകൻ
കോട്ടയം: മരങ്ങാട്ടുപിള്ളിയിൽ കാട്ടുകടന്നലിന്റെ കുത്തേറ്റ വെച്ചൂർ പശു ചത്തു. മൂന്നുവർഷം പ്രായമുള്ള പശുവിനെ പറമ്പിൽ കെട്ടിയിരിക്കുകയായിരുന്നു. എട്ടുമാസം ഗർഭിണിയായ പശുവിനെ കാട്ടുകടന്നൽ കൂട്ടത്തോടെ കുത്തുകയായിരുന്നു.
മരങ്ങാട്ടുപിള്ളി അന്തനാട്ട് എ എസ് രാധാകൃഷ്ണന്റെ പശുവാണ് ചത്തത്. വ്യാഴാഴ്ച്ചയാണ് ജൈവകർഷകനായ രാധാകൃഷ്ണന്റെ പശുവിനെ കടന്നലുകൾ ആക്രമിച്ചത്. രണ്ടുദിവസം ചികിൽസിച്ചെങ്കിലും ഫലം ഉണ്ടായില്ല. രാധാകൃഷ്ണന്റെ ഭാര്യ കമലം രാധാകൃഷ്ണനും കടന്നലിന്റെ കുത്തേറ്റിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളം കൊടുക്കാനായി കമലം ഉച്ചയോടെ എത്തുമ്പോൾ കടന്നൽ കുത്തേറ്റത്തിന്റെ വെപ്രാളത്തിലായിരുന്നു പശു. കമല കയർ അഴിച്ചുവിട്ടു. ഈ സമയത്താണ് അവർക്ക് കുത്തേറ്റത്. തൊഴുത്തിൽ എത്തിയപ്പോഴും കടന്നലുകൾ പിന്നാലെ ഉണ്ടായിരുന്നു.
Third Eye News Live
0