
കോട്ടയത്ത് മണർകാട് നിന്നും എംഡിഎംഎ യുമായി യുവാവ് പിടിയിൽ; 2.04 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പാമ്പാടി എക്സൈസ് സംഘം കണ്ടെടുത്തു
സ്വന്തം ലേഖകൻ
കോട്ടയം:മണർകാട് പള്ളിക്കു സമീപത്തു നിന്നും എംഡിഎംഎ യുമായി യുവാവ് പിടിയിൽ. കോട്ടയം കളക്ട്രേറ്റിന് സമീപം അംബേദ്കർ നഗറിൽ പ്രീയങ്ക നിവാസ് വീട്ടിൽ രാഹുൽ വിജയകുമാറാ (24)ണ് പിടിയിലായത്.
2.04 ഗ്രാം എംഡിഎംഎ ഇയാളിൽ നിന്ന് പാമ്പാടി എക്സൈസ് സംഘം പിടിച്ചെടുത്തു. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ നീക്കത്തിനൊടുവിൽ മണർകാട് പള്ളിക്കു സമീപം ഇയാൾ വാടകക്ക് താമസിക്കുന്ന വീട്ടിൽ നിന്നാണ് പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി എക്സ്സൈസ് ഇൻസ്‌പെക്ടർ ഗിരീഷ് പി. സി , കോട്ടയം എക്സ്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റ്റീവ് ഓഫീസർ ആനന്ദരാജ് ബി, പാമ്പാടി റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ മാത്യു വർഗീസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) റ്റി. കെ മനോജ്, സി. ഇ.ഒ മാരായ അഭിലാഷ് സി. എ, ഷെബിൻ റ്റി. മർക്കോസ്, ഐ. ബി പ്രിവന്റീവ് ഓ ഫീസർ മാരായ പി. ബി ബിജു, രഞ്ജിത് കെ നന്ത്യാട്ട്, കോട്ടയം സൈബർ സെൽ യൂണിറ്റിലെ സി. ഇ ഒ മാരായ ഷാനു കൃഷ്ണ, ബിനു പോൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.