
കോട്ടയം മണർകാട് കിണർ തേകാനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളില്‍ കുഴഞ്ഞു വീണു; രക്ഷകരായി ഫയർഫോഴ്സ്
സ്വന്തം ലേഖകൻ
മണര്‍കാട്: മണര്‍കാട് കോഴിവളര്‍ത്തല്‍ കേന്ദ്രത്തിൽ തേകാനായി ഇറങ്ങിയ തൊഴിലാളി കിണറ്റിനുള്ളില്‍ കുഴഞ്ഞു വീണു. ഇന്നലെ ഉച്ചയ്ക്ക് മണര്‍കാട് വല്ല്യഉഴം ഭാഗത്താണു സംഭവം. പള്ളിക്കത്തോട് അമ്പാട്ടുകുന്നേല്‍ സനു വിജയനാ(31)ണ് അപകടത്തില്‍പെട്ടത്.
ഈ കിണറ്റില്‍ നിന്നാണു കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ വെള്ളമെത്തിക്കുന്നത്. സനുവിന്റെ കൂടെ ഇറങ്ങിയ മറ്റൊരു തൊഴിലാളി കരയിലുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. ഇവര്‍ മണര്‍കാട് പോലീസിലും പാമ്പാടി കോട്ടയം ഫയര്‍ സ്‌റ്റേഷനുകളിലും അറിയിച്ചു. ആദ്യം പാമ്പാടി ഫയര്‍ സ്‌റ്റേഷനിലുള്ളവരാണു സ്‌റ്റേഷന്‍ ഓഫീസര്‍ സുവി കുമാറിന്റെ നേതൃത്തിലുള്ള സംഘമാണ് എത്തിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പിന്നാലെ കോട്ടയം അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ ജോര്‍ജ് സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവുമെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സനുവിനെ രക്ഷിച്ച് കോട്ടയം ജനറല്‍ ആശുപത്രിയിലെത്തിച്ചു.