കോട്ടയം മണിപ്പുഴയിൽ ജ്യൂസ് കട വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസ്; രണ്ടുപേർ കൂടി അറസ്റ്റിൽ; പിടിയിലായത് ഒളിവിൽ കഴിഞ്ഞിരുന്ന മുട്ടമ്പലം സ്വദേശികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തുന്ന വ്യാപാരിയെയും സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് താന്നിക്കൽ അഖിൽ ജോർജ് (23), മുട്ടമ്പലം കളക്ടറേറ്റ് ഭാഗത്ത് പുളിയാമ്പള്ളി ജെറിൻ സൈമൺ (30) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവരും സുഹൃത്തുക്കളും ചേർന്ന് മണിപ്പുഴ ജംഗ്ഷന് സമീപം ജ്യൂസ് കട നടത്തിയിരുന്ന നിധിൻ സുഹൃത്തായ പ്രവീൺ എന്നിവരെയാണ് മർദ്ദിച്ചത്. ഇവരുടെ കടയ്ക്ക് സമീപം പ്രതികൾ മൂത്രമൊഴിച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇവർ സംഘം ചേർന്ന് നിധിനെയും ,പ്രവീണിനെയും ചീത്ത വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം പ്രതികളായ ഡോൺ ഡെൻസൺ, ജെറിൻ ജോസഫ് എന്നിവരെ കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് വേണ്ടി തിരച്ചിൽ ശക്തമാക്കുകയും ഇവരെ പിടികൂടുകയുമായിരുന്നു.ചിങ്ങവനം സ്റ്റേഷൻ എസ്. എച്ച്. ഓ ജിജു ടി.ആർ, എസ്.ഐ അലക്സ്, സി.പി.ഓ മാരായ പ്രകാശ് കെ.വി, സതീഷ് എസ്, സലമോൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ്‌ ചെയ്തു.