
സ്വന്തം ലേഖകൻ
കോട്ടയം : മണിപ്പുഴയിൽ രാവിലെയുണ്ടായ വാഹനാപകടത്തിനു കാരണം സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെ.എസ്.ആർ.ടി.സി സ്കാനിയ ബസെന്ന് സൂചന .
ഇന്ന് രാവിലെ എട്ട് മണിക്കാണ് എംസി റോഡ് മണി പുഴയിൽ സിവിൽ സപ്ലൈസ് പെട്രോൾ പമ്പിന് സമീപം രണ്ട് സ്കൂട്ടറും ഒരു കാറും ബസ്സും കൂട്ടിയിടിച്ചത്. സ്കൂട്ടർ യാത്രികയെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ബസ് എതിർദിശയിലെത്തിയ കാറിലിടിച്ചു. പിന്നാലെ സ്കൂട്ടറിലും ഇടിചക്കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂട്ടർ യാത്രക്കാരിയായ കാരിത്താസ് ആശുപത്രിയിലെ നേഴ്സ് ആലപ്പുഴ പുളിങ്കുന്ന് സ്വദേശി ധന്യ തോമസിന് പരിക്കേറ്റു. വാഹനങ്ങൾക്കിടിയിൽപ്പെട്ട ധന്യ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഈ സമയം ഇതുവഴി എത്തിയ മറ്റൊരു സ്കൂട്ടർ യാത്രക്കാരനും അപകടത്തിൽപ്പെട്ടു.
ഓടിക്കുടിയ യാത്രക്കാർ ചേർന്നാണ് പരിക്കേറ്റ യുവതിയെ രക്ഷിച്ചത്. അഭയ ആംബുലൻസ് സർവീസിന്റെ ആംബുലൻസിലാണ് പരിക്കേറ്റ യുവതിയെ കോട്ടയം ഭാരത് ആശുപത്രിയിലേക്ക് മാറ്റിയത്. . ആഢംബര കാറിൻ്റെ ഡ്രൈവർ ഡോർവശം തകർന്നു. ടയറുകളും ഇളകി തെറിച്ചു.
അപകടത്തെ തുടർന്ന് എം സി റോഡിൽ വൻഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. നീണ്ട പരിശ്രമത്തിനൊടുവിൽ ഗതാഗതം പുന:സ്ഥാപിച്ചു.



