
വീടിന്റെ മതിലിനെ ചൊല്ലി തർക്കം; അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
കോട്ടയം : മണിമലയിൽ അയൽവാസിയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാഴൂർ ഈസ്റ്റ് ശ്രീ വിശാഖ് വീട്ടിൽ രാജശേഖരൻ പിള്ള മകൻ ശരത് കുമാർ ടി.ആർ (31) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കഴിഞ്ഞ ദിവസം അയൽവാസി കൂടിയായ വാഴൂർ ചെങ്കല്ലേപള്ളി ഭാഗത്തുള്ള കുര്യൻ ജോയ് എന്നയാളെയാണ് ആക്രമിച്ചത്. ശരത്തിന്റെ വീടിന്റെ മതിൽ റോഡിലേക്ക് ഇറക്കി കോൺക്രീറ്റ് ചെയ്തതിനെതിരെ കുര്യൻ ജോയ് ചോദ്യം ചെയ്തതാണ് തർക്കത്തിനിടയാക്കിയത്. ഇതിനിടയിൽ ശരത് കൈവശമുണ്ടായിരുന്ന കുറുവടി കൊണ്ട് ഇയാളെ ആക്രമിക്കുകയുമായിരുന്നു.
പരാതിയെത്തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ഷാജിമോൻ ബി, എസ്.ഐ അനിൽകുമാർ,റോബി, സി.പി.ഓ മാരായ രാഹുൽ, അജിത്ത്,സുനീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
