video
play-sharp-fill
കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണി എംപിയുടെ മകൻ അറസ്റ്റിൽ

കോട്ടയം മണിമലയിൽ വാഹനാപകടത്തിൽ സഹോദരങ്ങൾ മരിച്ച സംഭവം; ജോസ് കെ മാണി എംപിയുടെ മകൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കോട്ടയം: മണിമല അപകടവുമായി ബന്ധപ്പെട്ട് ജോസ് കെ മാണി എംപിയുടെ മകന്‍ കെഎം മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു. അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയെന്ന കേസിലാണ് നടപടി.കേസിൽ ഇന്നലെ രാത്രി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടു .

ശനിയാഴ്ച രാത്രിയാണ് കെഎം മാണി ജൂനിയര്‍ സഞ്ചരിച്ച ഇന്നോവയുടെ പിന്നില്‍ ബൈക്കിടിച്ച് സഹോദരങ്ങളായ യുവാക്കള്‍ മരിച്ചത്.മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോണ്‍ (35), സഹോദരൻ ജിന്‍സ് ജോണ്‍ (30) എന്നിവരാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബന്ധുവീട്ടിൽ പോയി മടങ്ങി വരവേ ഇവരുടെ ബൈക്ക് മണിമല ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഇന്നോവ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് അപകടകാരണം എന്നാണ് ദൃക്സാക്ഷികൾ പറയുന്നത് . ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

എന്നാൽ അപകടത്തിനിടയാക്കിയ ഇന്നോവ കാർ ഓടിച്ചത് ആരെന്നുള്ള വിവരം പോലീസ് പുറത്തു പറഞ്ഞിരുന്നില്ല. പ്രതിഷേധം ശക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.