അപകടക്കെണിയൊരുക്കി തകർന്ന റോഡുകൾ..!! മാസങ്ങൾക്കു മുൻപ് നവീകരിച്ച മണർകാട് വൺവേ ബൈപ്പാസിൽ വീണ്ടും മരണക്കുഴി..!! നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് ആരോപണം; സ്കൂൾ തുറന്നതോടെ ഗതാഗതക്കുരുക്കും രൂക്ഷം!
സ്വന്തം ലേഖകൻ
മണര്‍കാട്: വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറന്നതോടെ റോഡിലെ തിരക്കും വർധിച്ചു. സ്കൂളുകളിൽ പ്രവേശനോത്സവം പൊടിപൂരമായി ആഘോഷിക്കുന്നുണ്ടെങ്കിലും റോഡിലെ അപകടക്കെണികൾക്ക് സർക്കാർ പരിഹാരം കണ്ടിട്ടില്ല.
കോട്ടയം മണർകാട്ടെ മിക്ക റോഡുകളും തകർന്ന നിലയിലാണ്. മാസങ്ങള്‍ക്ക് മുമ്പ് നവീകരിച്ച മണര്‍കാട് വണ്‍വേ ബൈപ്പാസില്‍ വീണ്ടും കുഴി രൂപപ്പെട്ടതു യാത്രക്കാര്‍ക്കു ദുരിതമായി മാറിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റോഡില്‍ വീണ്ടും കുഴികള്‍ രൂപപ്പെട്ടത് അപകടഭീക്ഷണിക്കൊപ്പം ഗതാഗതകുരുക്കിന് ഇടയാക്കുന്നു. കുഴികള്‍ ചെറുതാണെങ്കിലും വാഹനങ്ങള്‍ വേഗം കുറയ്‌ക്കുന്നതു തിരക്കിനു കാരണമാകുന്നു. ഇന്നു മുതല്‍ സ്‌കൂള്‍ തുറക്കുന്നതിനാല്‍ തിരക്കു വീണ്ടും കൂടും.
വൈകുന്നേരങ്ങളില്‍ ഉള്‍പ്പെടെ മണര്‍കാട് വാഹനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. റോഡ് തകരാന്‍ കാരണം നിര്‍മ്മാണത്തിലെ അപാകതയാണെന്ന ആരോപണവും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.
റോഡിന്റെ പ്രവേശനഭാഗവും പഴയ കെ.കെ റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗവുമാണു തകര്‍ന്നത്. യാത്രക്കാരുടെ ഉള്‍പ്പെടെ പരാതിയെ തുടര്‍ന്നു പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നവംബറിലാണു റോഡ് ഇന്റര്‍ലോക്ക് ചെയ്‌ത് നവീകരിച്ചത്.
പാലാ,തിരുവഞ്ചൂര്‍ ഭാഗങ്ങളില്‍ നിന്നും എത്തുന്ന വാഹനങ്ങളും കിഴക്കന്‍ മേഖലകളായ പാമ്ബാടി, മുണ്ടക്കയം, കട്ടപ്പന പോകേണ്ട വാഹനങ്ങളും മണര്‍കാട് വണ്‍വേ റോഡിലൂടെയാണ് കടന്നുപോകുന്നത്.
സ്കൂൾ തുറന്നതിനാൽ രാവിലെയും വൈകിട്ടും കുട്ടികളുടെ തിരക്കാകും. ഇതോടെ ഗതാഗതക്കുരുക്ക് ഇരട്ടിയാകും. എന്നാൽ ഇതിന് യാതൊരു പരിഹാരവും അധികൃതർ കണ്ടെത്തിയിട്ടില്ല. റോഡിലെ കുഴികൾ മരണക്കെണികളായി തുടരും..