കോട്ടയം മ​ണ​ര്‍​കാ​ട് പ​ള്ളി​ക്കു മു​ൻപിലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ വ​ന്‍​തീ​പി​ടി​ത്തം; മൂന്ന് കടകൾ പൂർണമായും കത്തിനശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം; ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

Spread the love

സ്വന്തം ലേഖകൻ

മ​ണ​ര്‍​കാ​ട്: മ​ണ​ര്‍​കാ​ട് പ​ള്ളി​ക്കു മു​ൻപിലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ല്‍ വ​ന്‍​തീ​പി​ടി​ത്തം. മൂ​ന്ന് ക​ട​ക​ള്‍ പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റ്, പ​ച്ച​ക്ക​റി ക​ട​ക​ളും മു​ക​ളി​ലെ നി​ല​യി​ലു​ള്ള ഗോ​ഡൗ​ണു​മാ​ണ് ക​ത്തി​ന​ശി​ച്ച​ത്. താ​ഴ​ത്തെ ക​ട​യി​ല്‍​നി​ന്ന് മു​ക​ളി​ലേ​ക്ക് സ്റ്റെ​യ​ര്‍​കേ​സ് ഉ​ണ്ടാ​യി​രു​ന്ന​താ​ണ് തീ​പ​ട​രാ​നി​ട​യാ​ക്കി​യ​ത്.

ഇന്നലെ രാത്രി 10.15 ഓ​ടെ​യാ​ണ് സം​ഭ​വം. ഇ​രു​പ​തു വ​ര്‍​ഷ​മാ​യി വാ​ട​ക​യ്ക്ക് പ​ച്ച​ക്ക​റി​ക്ക​ട ന​ട​ത്തു​ന്ന മാ​ലം പെ​രു​മ​ന സ​ജി​യു​ടെ മൂ​ന്നു ക​ട​ക​ളാ​ണ് ക​ത്തി​ന​ശി​ച്ച​ത്. പ​ച്ച​ക്ക​റി​ക്ക​ട​യോ​ടു ചേ​ര്‍​ന്നു​ള്ള സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ്, മു​ക​ളി​ല​ത്തെ നി​ല​യി​ലു​ള്ള ഗോ​ഡൗ​ണ്‍ എ​ന്നി​വ പൂ​ര്‍​ണ​മാ​യും ന​ശി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാ​ത്രി 9.30 ന് ​ക​ട​യ​ട​ച്ചു വീ​ട്ടി​ല്‍ പോ​യ​തി​നു​ശേ​ഷം 10.15ന് ​എ​തി​ര്‍​വ​ശ​ത്തെ ബാ​ങ്കി​ന്‍റെ സെ​ക്യൂ​രി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ന്‍ കു​ട്ട​നാ​ണ് സ​മീ​പ​ത്തെ പോ​സ്റ്റി​ല്‍ തീ​ക​ത്തു​ന്ന​ത് ക​ണ്ട​ത്. പി​ന്നീ​ട് പ​ച്ച​ക്ക​റി ക​ട​യി​ലേ​ക്ക് തീ ​ആ​ളി​പ്പ​ട​ര്‍​ന്നു. ഉ​ട​ന്‍ ത​ന്നെ സ​മീ​പ​ത്തെ കെ​എ​സ്‌ഇ​ബി ഓ​ഫീ​സി​ല്‍ അ​റി​യി​ക്കു​ക​യും പ​വ​ര്‍ ഓ​ഫ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ​വ​ര്‍ വെ​ള്ള​മൊ​ഴി​ച്ച്‌ തീ​കെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും മ​റ്റു​ക​ട​ക​ളി​ലേ​ക്കു വ​ന്‍ സ്ഫോ​ട​ന ശ​ബ്ദ​ത്തോ​ടെ പ​ട​ര്‍​ന്നു. ഉടൻതന്നെ പൊലീസിനേയും ഫയർഫോഴ്സ് അധികൃതരെയും അറിയിച്ചു. കോട്ടയം, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ എത്തി ഒരു മണിക്കൂർ കൊണ്ടാണ് തീ അണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം