play-sharp-fill
സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം മള്ളുശേരിയിൽ പതിനെട്ടുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; കോട്ടയം മള്ളുശേരിയിൽ പതിനെട്ടുകാരൻ പോക്സോ കേസിൽ അറസ്റ്റിൽ

സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതി അറസ്റ്റിൽ.

മള്ളൂശ്ശേരി പി ഒ യിൽ തിരുവാറ്റ ഭാഗത്ത് അഭിജിത്ത് പ്ലാക്കൻ (18) ആണ് ഗാന്ധിനഗര്‍ പോലീസിസിന്‍റെ പിടിയിലായത്.


പെൺകുട്ടിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. ഗാന്ധിനഗര്‍ പോലീസ് കേസ്സ് രജിസ്റ്റര്‍ ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കുലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഗാന്ധിനഗര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

കോട്ടയം ഡെപ്യൂട്ടി സൂപ്രണ്ടിന്‍റെ നിര്‍ദേശപ്രകാരം ഗാന്ധിനഗര്‍ ഇന്‍സ്പെക്ടര്‍ ഷിജി കെ, സബ്ബ് ഇന്‍സ്പെക്ടര്‍ മനോജ്, പോലീസുദ്യോഗസ്ഥരായ ശശികുമാർ, രാഗേഷ്, പ്രവിനോ, പ്രവീണ്‍ , അനീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതിയെ മുടിയൂർക്കര, മരിയക്കണ്ടം ഭാഗത്ത് വച്ച് പിടികൂടിയത്.

പ്രതിയെ ബഹു കോടതി 14 ദിവസത്തേയ്ക്ക് റിമാന്റ് ചെയ്തു.