കോട്ടയം, മലപ്പുറം ജില്ലകള്‍ക്കായി ഡി.ജി.പിയുടെ ഓണ്‍ലൈന്‍ അദാലത്ത് മാര്‍ച്ച് 15 ന്; പരാതികൾ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം
സ്വന്തം ലേഖിക
തിരുവനന്തപുരം: കോട്ടയം, മലപ്പുറം എന്നീ ജില്ലകളിലെ പൊലീസ് ഉദ്യോഗസ്ഥരുടെയും വിരമിച്ച ഉദ്യോഗസ്ഥരുടെയും പരാതികളില്‍ പരിഹാരം കാണുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് മാര്‍ച്ച് 15 ന് ഓണ്‍ലൈന്‍ അദാലത്ത് നടത്തും.
പരാതികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 ആണ്. പരാതികള്‍ ഇമെയിൽ വിലാസത്തിലാണ് അയക്കേണ്ടത്. മൊബൈല്‍ നമ്പര്‍ ഉള്‍പ്പെടുത്തണം. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9497900243.
Whatsapp Group 1 | Whatsapp Group 2 |Telegram Group
SPC Talks with Cops എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടിയില്‍ സര്‍വീസില്‍ ഉള്ളതും വിരമിച്ചതുമായ പൊലീസ് ഉദ്യോഗസ്ഥരുടെ സര്‍വീസ് സംബന്ധവും വ്യക്തിപരവുമായ പരാതികളാണ് പരിഗണിക്കുന്നത്.
ഇവ നേരിട്ട് സംസ്ഥാന പൊലീസ് മേധാവിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കാണാം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മേലധികാരി മുഖേന അല്ലാതെ നേരിട്ടുതന്നെ പരാതി നല്‍കാമെന്നതാണ് ഇതിന്‍റെ പ്രത്യേകത.