ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; കോട്ടയം താലൂക്ക് മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റി അമ്പത്തൊന്നു പള്ളികളിൽ നിന്ന് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ കോട്ടയം താലൂക്ക് മഹല്ല് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം താലൂക്കിലെ അമ്പത്തൊന്നു പള്ളികളിൽ നിന്ന് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.

കോഡിനേഷൻ കമ്മിറ്റി രക്ഷാധികാരി ഷിഫാർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ച യോഗത്തിൽ ഡോക്ടർ ജുനൈദ് ജൗഹരി അസ്ഹരി ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേവലം പ്രവാചക നിന്ദയല്ല നടത്തിയതെന്നും,അറബ് രാഷ്ട്രങ്ങളുടെതടക്കം പ്രതിഷേധങ്ങളിലൂടെ ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ ബി ജെ പി നേതൃത്വം നാണം കെടുത്തി. ഇന്ത്യയുടെ സാമ്പത്തിക വരുമാന ശ്രോദസ്സിനു തന്നെ വെല്ലുവിളിയായിരിക്കുകയാണ് നബി നിന്ദ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയല്ല മാപ്പുപറയേണ്ടത് സംഘപരിവാര നേതൃത്വം ആണ് മാപ്പ് പറയേണ്ടതെന്നും സംഗമം ആവശ്യപ്പെട്ടു.

താഹാ മൗലവി അൽഹസനി,സാദിഖ് മൗലവി,ഷഫീക് അൽ ജൗഹരി,ഉബൈദ് മൗലവി,ഹുസൈൻ മൗലവി,അബ്ദുൽ സത്താർ മൗലവി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റാലിക്ക് മഹല്ല് കോ- ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികളും,വിവിധ മുസ്‌ലിം സംഘടനാ ഭാരവാഹികളും നേതൃത്വം നൽകി. നൗഫൽ മൗലവി സ്വാഗതവും,അജാസ് തച്ചാട്ട് നന്ദിയും പറഞ്ഞു. ആയിരത്തോളം പേർ റാലിയിൽ പങ്കെടുത്തു.