
കോട്ടയം മാങ്ങാനത്തെ നിർഭയകേന്ദ്രം അടച്ചുപൂട്ടി; പോക്സോ കേസ് ഇരകളടക്കം ഇവിടെ നിന്നു ചാടിപ്പോയ സംഭവത്തെ തുടർന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ നടപടി
കോട്ടയം: പോക്സോ കേസ് ഇരകളടക്കം ചാടിപ്പോയ സംഭവത്തെത്തുടർന്ന് മാങ്ങാനത്തെ നിര്‍ഭയ കേന്ദ്രം സര്‍ക്കാര്‍ അടച്ചുപൂട്ടി. വനിതാ ശിശു വികസന വകുപ്പാണ് നടപടിയെടുത്തത്.
സ്ഥാപന നടത്തിപ്പിൽ നിന്ന് മഹിളാ സമഖ്യ സൊസൈറ്റി എന്ന എൻജിഒയെ ഒഴിവാക്കും. പുതിയ നിർഭയ കേന്ദ്രം തുടങ്ങാൻ മറ്റൊരു എൻജിഒയെ കണ്ടെത്താനും വനിത ശിശു വികസന ഡയറക്ടർ നിർദ്ദേശം നൽകി.
കഴിഞ്ഞ നവംബര്‍ 14ാം തീയതിയാണ് പോക്സോ കേസ് ഇരകളടക്കം ഒൻപത് പേര്‍ മഹിള സമഖ്യ സൊസൈറ്റി നടത്തിയിരുന്ന കേരള സര്‍ക്കാരിന്റെ അഭയ കേന്ദ്രത്തില്‍ കടന്നു കളഞ്ഞത്. ചാടിപ്പോയവരെയെല്ലാം അന്നു തന്നെ കണ്ടെത്തുകയും ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ അഭയ കേന്ദ്രത്തിനെതിരെ വ്യാപകമായ പരാതികള്‍ ഉയര്‍ന്നു. പിന്നാലെയാണ് അഭയ കേന്ദ്രം പൂട്ടാന്‍ വനിതാ ശിശു വികസന വകുപ്പ് നിര്‍ദേശം നല്‍കിയത്.
Third Eye News Live
0