
കോട്ടയം : ബസോലിയസ് കേളേജിന് സമീപമുള്ള മാക്കിൽ സെന്ററിൽ മോഷണം. മാക്കിൽ സെന്ററിലെ ബുക്ക് സ്റ്റാളിലാണ് കള്ളൻ കയറിയത്. മേശയിലുണ്ടായിരുന്ന കളക്ഷൻ തുക നഷ്ടപ്പെട്ടതായാണ് വിവരം.
പൂട്ട് പൊളിച്ചാണ് കള്ളൻ അകത്ത് കയറിയത്. കോട്ടയം ഈസ്റ്റ് സ്റ്റേഷനിൽ കടയുടമ പരാതി നല്കിയതിനെത്തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. ബുക്ക് സ്റ്റാൾ കുറച്ചു ദിവസമായി തുറന്ന് പ്രവർത്തിച്ചിട്ട്, അതിനാൽ മോഷണത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭ്യമല്ല. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന .
കള്ളന്മാരുടെ ശല്യം ഈ പ്രദേശങ്ങളിൽ രൂക്ഷമാണെന്ന് വ്യാപാരികൾക്കിടയിൽ പരാതിയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group