video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamമികച്ച ശമ്പളത്തിൽ ജോലി തേടുന്നവരാണോ നിങ്ങൾ..? കോട്ടയം ലുലു മാളില്‍ ജോലി നേടാന്‍ അവസരം; ഹെല്‍പ്പര്‍,...

മികച്ച ശമ്പളത്തിൽ ജോലി തേടുന്നവരാണോ നിങ്ങൾ..? കോട്ടയം ലുലു മാളില്‍ ജോലി നേടാന്‍ അവസരം; ഹെല്‍പ്പര്‍, മുതല്‍ സൂപ്പര്‍വൈസര്‍ വരെ നിരവധി ഒഴിവുകള്‍; വിശദ വിവരങ്ങൾ അറിയാം….

Spread the love

കോട്ടയം: ജില്ലയിൽ പുതുതായി ആരംഭിക്കാൻ പോകുന്ന ലുലു ഹൈപ്പർമാർക്കറ്റിലേക്ക് പുതിയ റിക്രൂട്ട്മെന്റ് വിളിച്ചിട്ടുണ്ട്.

ഹെല്പ്പർ, ബുച്ചർ, മേക്കപ്പ് ആർട്ടിസ്റ്റ്, ടൈലർ, കാഷ്യർ, കുക്ക്, സെയിൽസ്മാൻ, സെയിൽസ് വുമൺ, സെക്യൂരിറ്റി, സൂപ്പര്വൈസർ എന്നിങ്ങനെ വിവിധ കാറ്റഗറികളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർഥികൾക്ക് കോട്ടയം ജില്ലയിൽ വെച്ച്‌ നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് പങ്കെടുത്ത് ജോലി കരസ്ഥമാക്കാം. കൂടുതലൽ വിവരങ്ങൾ താഴെ,

തസ്തിക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെല്പ്പർ/ പേക്കർ, ടൈലർ (ജെൻസ്/ ലേഡീസ്), ബുച്ചർ/ ഫിഷ് മോങ്കർ, BLSH ഇൽ ചാർജ്/ മേക്കപ്പ് ആർട്ടിസ്റ്റ്, Commis/ Chef De Partie/ DCDP, റൈഡ് ഓപ്പറേറ്റർ, മെയിന്റനൻസ് സൂപ്പര്വൈസർ/ HVAC ടെക്നീഷ്യൻ/ മൾട്ടി ടെക്നീഷ്യൻ, കാഷ്യർ സെയില്സ്മാൻ/ സെയില്സ് വുമൺ, സൂപ്പര്വൈസർ, വിഷ്വൽ മർച്ചന്റൈസർ, സ്റ്റോർ കീപ്പർ/ ഡാറ്റ എൽട്രി ഓപ്പറേറ്റർ, സെക്യൂരിറ്റി സൂപ്പര്വൈസർ/ ഓഫീസർ/ ഗാർഡ്/ CCTV ഓപ്പറേറ്റർ എന്നിങ്ങനെയാണ് പോസ്റ്റുകൾ.

യോഗ്യത

1. ഹെല്പ്പർ/ പേക്കർ

എസ്‌എസ്‌എൽസി, പരിചയം ആവശ്യമില്ല. പ്രായപരിധി 30 വയസ്സ് മുതല് 40 വയസ്സ് വരെ.

2. ടൈലർ (ജെൻസ്/ ലേഡീസ്)

പരമാവധി 40 വയസ്സ് വരെയാണ് ഇതിലേക്കുള്ള പ്രായപരിധി. ടൈലറിങ്ങിൽ പരിചയം.

3. ബുച്ചർ/ ഫിഷ് മോങ്കർ

ഫിഷ് അല്ലെങ്കിൽ ഇറച്ചി കട്ടിങ്ങിൽ പരിചയം.

4. BLSH ഇൻ ചാർജ്/ മേക്കപ്പ് ആർട്ടിസ്റ്റ്

ഏതെങ്കിലും ഡിഗ്രി. കോസ്മെറ്റിക്സ് ആൻഡ് സുഗന്ധ ഉല്പ്പന്നങ്ങളിൽ രണ്ടു മുതൽ അഞ്ച് വർഷം വരെയുള്ള പരിചയം.

5. Commis/ Chef De Partie/ DCDP

(സൗത്ത്/ നോർത്ത് ഇന്ത്യൻ, കോണ്ടിനെന്റല് ചൈനീസ്, അറബിക് കണ്ഫെക്ഷണർ, ബ്രോസ്റ്റ് മേക്കർ, ബേക്കർ, ഷവർമ മേക്കർ, സാന്വിച്ച്‌ മേക്കര്, പിസ്സ മേക്കര്, ജ്യൂസ് മേക്കര്, ബിരിയാണി സ്പെഷ്യലിസ്റ്റ്, ലോക്കല് ട്രഡീഷണല് സ്നാക്സ് മേക്കര്, Pastry) BHM അല്ലെങ്കില് ബന്ധപ്പെട്ട മേഖലയില് പരിചയം.

6. റൈഡ് ഓപ്പറേറ്റര് HSC/ ഡിപ്ലോമ, ഫ്രഷേഴ്സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല് 30 വയസ്സ് വരെ.

7. കാഷ്യർ

B.Com, ഫ്രഷേഴ്സിനും അവസരം. പ്രായപരിധി 20 വയസ്സ് മുതല് 30 വയസ്സ് വരെ.

8. സെയില്സ്മാൻ/ സെയില്സ് വുമൺ

പ്രായപരിധി 20 വയസ്സ് മുതല് 25 വയസ്സ് വരെ. എസ്‌എസ്‌എൽസി അല്ലെങ്കിൽ ഹയർസെക്കൻഡറി.

9. വിഷ്വൽ മർച്ചന്റൈസർ

ഏതെങ്കിലും ഡിഗ്രി, ബന്ധപ്പെട്ട മേഖലയിൽ 2 മുതൽ 4 വർഷം വരെ പരിചയം.

10. സ്റ്റോർ കീപ്പർ/ ഡാറ്റ എന്ട്രി ഓപ്പറേറ്റർ
ബികോം, ബന്ധപ്പെട്ട മേഖലയില് ഒന്ന് മുതല് 2 വര്ഷം വരെ പരിചയം.

11. മെയിന്റനൻസ് സൂപ്പര്വൈസർ/ HVAC ടെക്നീഷ്യൻ/ മൾട്ടി ടെക്നീഷ്യൻ

ഇലക്‌ട്രിക്കൽ എന്ജിനീയറിങ്ങിൽ ബിടെക്/ ഡിപ്ലോമ, 4 വർഷത്തെ പരിചയം. MEP അറിവ് & ഇലക്‌ട്രിക്കൽ ലൈസൻസ്.

12.സെക്യൂരിറ്റി സൂപ്പര്വൈസര്/ ഓഫീസര്/ ഗാര്ഡ്/ CCTV ഓപ്പറേറ്റര്
ബന്ധപ്പെട്ട മേഖലയില് 1 മുതല് 7 വർഷം വരെയുള്ള പരിചയം.

13. സൂപ്പര്വൈസർ

(ക്യാഷ് സൂപ്പര്വൈസര്, ചില്ഡ് ആൽഡ് ഡയറി, ഹോട്ട് ഫുഡ്, ഫുഡ് ആൻഡ് നോൺ ഫുഡ്, ബേക്കറി, റോസ്ട്രി, ഹൗസ് കീപ്പിംഗ്,ഹൗസ് ഹോള്ഡ്, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കല് മൊബൈല്സ്, ഹെല്ത്ത് ആന്ഡ് ബ്യൂട്ടി, ഗാര്ണമെന്റ്സ് മെന്സ്, ലേഡീസ്, ആന്ഡ് കിഡ്സ്) ബന്ധപ്പെട്ട മേഖലയില് 2 മുതല് 4 വര്ഷം വരെയുള്ള പരിചയം.

അഭിമുഖം

താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് യോഗ്യത മാനദണ്ഡങ്ങൾക്കനുസരിച്ച്‌ ഇന്റര്വ്യൂവിൽ പങ്കെടുക്കാം. ജൂൺ 20 മുതൽ 21 വരെ രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെയാണ് അഭിമുഖം നടക്കുക. ഉദ്യോഗാർഥികൾ താഴെ പറയുന്ന ഡോക്യുമെന്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

1. എന്തെങ്കിലും ഒരു പ്രൂഫ് (ആധാര് കാര്ഡ്, പാസ്പോര്ട്ട്, ഐഡി കാര്ഡ്, ലൈസന്സ് ഇങ്ങനെ എന്തെങ്കിലും)

2. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകള്
3. പ്രവർത്തി പരിചയം തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകള് (ആവശ്യമുള്ള പോസ്റ്റുകള്ക്ക് മാത്രം).

ഇന്റർവ്യൂ നടക്കുന്ന സ്ഥലം,

ANNI’S INTERNATIONAL CONVENTION & EXHIBITION CENTER, ERAYIL KADAVU, KOTTAYAM, KERALA
673003

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments