video
play-sharp-fill
ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണ്‍ കളറാക്കാൻ കോട്ടയത്ത് ലുലുമാൾ ഒരുങ്ങി ; ഉദ്ഘാടനത്തിന് സജ്ജമായി ; ഡിസംബര്‍ രണ്ടാം വാരത്തിനുള്ളില്‍ ലുലു മാള്‍ തുറക്കുമെന്ന് അധികൃതര്‍ ; ഗംഭീര ഓഫറുകള്‍ എന്തൊക്കെ… ആകാംക്ഷയിൽ ജനം

ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണ്‍ കളറാക്കാൻ കോട്ടയത്ത് ലുലുമാൾ ഒരുങ്ങി ; ഉദ്ഘാടനത്തിന് സജ്ജമായി ; ഡിസംബര്‍ രണ്ടാം വാരത്തിനുള്ളില്‍ ലുലു മാള്‍ തുറക്കുമെന്ന് അധികൃതര്‍ ; ഗംഭീര ഓഫറുകള്‍ എന്തൊക്കെ… ആകാംക്ഷയിൽ ജനം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്തെ ലുലു മാള്‍ ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പിലായിരുന്നു എല്ലാവരും. ഉദ്ഘാടന തിയതി എന്നാണ് അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കുമുണ്ടായിരുന്നു. മാളിന്റെ നിര്‍മാണ പ്രവൃത്തികള്‍ എല്ലാം തന്നെ പൂര്‍ത്തിയായിട്ട് നാളേറെയായി. ചില മിനുക്കുപണികള്‍ മാത്രമാണ് ശേഷിച്ചിരുന്നത്.

എന്നാല്‍ ഇപ്പോള്‍ ഇത് തീര്‍ത്ത് ഉദ്ഘാടനത്തിന് സജ്ജമായിരിക്കുകയാണ് ലുലു മാള്‍. ഡിസംബര്‍ രണ്ടാം വാരത്തിനുള്ളില്‍ തന്നെ ലുലു മാള്‍ തുറക്കും എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഡിസംബര്‍ 15 ആയിരിക്കും ഉദ്ഘാടന തിയതി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച്‌ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും ക്രിസ്മസിന് മുന്‍പ് എന്തായാലും ലുലു മാള്‍ തുറക്കും എന്ന് തീര്‍ച്ചയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ്, പുതുവത്സര ഷോപ്പിംഗ് സീസണ്‍ കളറാക്കാനാണ് ലുലു പദ്ധതിയിടുന്നത്. ഉദ്ഘാടനത്തോട് അനുബന്ധിച്ച്‌ നിരവധി ഓഫറുകളും ഡിസ്‌കൗണ്ടുകളും ഉപഭോക്താക്കളെ കാത്തിരിക്കുന്നുണ്ട്. 2.5 ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ കോട്ടയം എ സി റോഡിന് സമീപം മണിപ്പുഴയിലാണ് ലുലു മാള്‍ സ്ഥിതി ചെയ്യുന്നത്. പാലക്കാടും കോഴിക്കോടും തുറന്നത് പോലുള്ള മിനി മാളാണ് കോട്ടയത്തേതും.

1.4 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഹൈപ്പര്‍മാര്‍ക്കറ്റാണ് കോട്ടയം ലുലു മാളിന്റെ പ്രധാന ആകര്‍ഷണം. ലുലു ഫാഷന്‍ സ്റ്റോര്‍, ലുലു കണക്റ്റ് എന്നിവയ്‌ക്കൊപ്പം എസ്ഡബ്ല്യുഎ ഡയമണ്ട്സ്, സെലിയോ, ലൂയിസ് ഫിലിപ്പ്, വാന്‍ ഹ്യൂസെന്‍, മാമേര്‍ത്ത് എന്നിവയുള്‍പ്പെടെ ഫാഷന്‍, ലൈഫ്സ്റ്റൈല്‍ മേഖലയിലുടനീളമുള്ള 20-ലധികം ദേശീയ, അന്തര്‍ദേശീയ ബ്രാന്‍ഡുകളുടെ ഷോപ്പുകളും മാളിലുണ്ട്.

ഒരേസമയം 400 പേര്‍ക്ക് ഇരിക്കാവുന്ന ഫുഡ്‌കോര്‍ട്ട് മറ്റൊരു പ്രത്യേകതയാണ്. ചിക്കിംഗ്, മക്ഡൊണാള്‍ഡ്സ്, കെ എഫ് സി, കോസ്റ്റ കോഫി തുടങ്ങിയ നിരവധി പ്രമുഖ ഫുഡ് ബ്രാന്‍ഡുകളാണ് ഫുഡ് കോര്‍ട്ടിലെ ആകര്‍ഷണം. മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 1000 വാഹനങ്ങള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാം. അതേസമയം ലുലു മാളിലേക്കെത്തുന്നവര്‍ക്ക് എംസി റോഡിലേക്കിറങ്ങാന്‍ പ്രത്യേക റാംപ് ഒരുക്കിയിട്ടുണ്ട്.