
സ്വന്തം ലേഖിക
കോട്ടയം : കോട്ടയം ബേക്കർ ജംഗ്ഷനിൽ ടോറസ് ലോറി ഇടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. നാഗമ്പടം ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറി ഇതേ ദിശയിൽ പോകുകയായിരുന്ന ബൈക്കിൽ ഇടിച്ചാണ് അപകടമുണ്ടായത് .
അപകടത്തെ തുടർന്ന് കൈയ്ക്ക് പരിക്കേറ്റ അമയന്നൂർ സ്വദേശിയായ ഒ.എ ജോണിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം ഉണ്ടായത് . റോഡിൽ വാഹനം മറിഞ്ഞു വീഴുന്നത് കണ്ടു വഴി യാത്രക്കാർ ബഹളം വെച്ചതോടെ ആണ് ടോറസ് ലോറി നിർത്തിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ട്രാഫിക് പൊലീസ് പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.