play-sharp-fill
കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്. സംസ്‌ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ.സ്ഥാനാർത്ഥി

കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്. സംസ്‌ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ.സ്ഥാനാർത്ഥി

 

കോട്ടയം : കോട്ടയം ലോക് സഭാ മണ്ഡലത്തില്‍ ബി.ഡി.ജെ.എസ്. സംസ്‌ഥാന പ്രസിഡന്റ്‌ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി. ബി ജെ പി – ബി ഡി ജെ എസ് നേതാക്കള്‍ തമ്മില്‍ ഇത് സംബന്ധിച്ച്‌ ധാരണയിലായി. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിലെ തോമസ് ചാഴികാടനും യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയായ കേരളാ കോണ്‍ഗ്രസിലെ ഫ്രാന്‍സിസ് ജോര്‍ജുമാണ് കോട്ടയത്ത് മത്സരിക്കുന്നത്. കഴിഞ്ഞ തവണ വയനാട് മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിക്കെതിയേയിരുന്നു തുഷാര്‍ മത്സരിച്ചിരുന്നത്.

കോട്ടയത്ത് എസ് എന്‍ ഡി പിക്കുള്ള സ്വാധീനം പൂര്‍ണമായി മുതലാക്കാനാണ് ബി ഡി ജെ എസിന് സീറ്റ് നല്‍കാനുള്ള എന്‍ ഡി എ നീക്കം. . കോട്ടയം മണ്ഡലത്തിലെ ഏറ്റുമാനൂര്‍, വൈക്കം നിയോജക മണ്ഡലങ്ങളില്‍ ബി ഡി ജെ എസിന് നിര്‍ണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴിഞ്ഞ തവണ കടുത്ത മത്സരം കാഴ്ചവെക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. വൈക്കത്ത് എസ് എന്‍ ഡി പിയുടെ പിന്തുണ പൂര്‍ണമായി ലഭിക്കാനായാല്‍ അത് എന്‍ ഡി എയ്ക്ക് മുതല്‍ക്കൂട്ടാകും. കൂടാതെ പി സി ജോര്‍ജിന്റെ വരവും ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ കോട്ടയത്ത് സഹായകമാകുമെന്ന് നേതൃത്വം കരുതുന്നു.


കഴിഞ്ഞ തിരഞ്ഞൈടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി സി തോമസായിരുന്നു കോട്ടയത്ത് എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായത്. നിലവില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി സി തോമസ്. കോട്ടയത്ത് 2019 ല്‍ എന്‍ ഡി എക്ക് 155135 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് 421046 വോട്ടും എല്‍ ഡി എഫിന് 314787 വോട്ടുമാണ് ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്.എൻ.ഡി.പി.യോഗം, എസ്.എൻ ട്രസ്റ്റ് എന്നിവയുടെ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും പ്രീതി നടേശന്റെയും പുത്രനാണ്. കേരളത്തിലെ എൻ‌ഡി‌എയുടെ സംസ്ഥാന കണ്‍വീനറും എസ്.എൻ.ഡി.പി. യോഗം വൈസ് പ്രസിഡന്റുമാണ് തുഷാര്‍.