
ലോഗോസ് ജംഗ്ഷനിലെ ലോഗോസ് സെൻ്റർ കെട്ടിടത്തിൽ അതിരൂക്ഷ ദുർഗന്ധം: പരിഭ്രാന്തരായി ജനങ്ങൾ; അഗ്നി രക്ഷാ സേനയും പൊലീസും പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല ; വീഡിയോ ഇവിടെ കാണാം
സ്വന്തം ലേഖകൻ
കോട്ടയം : ലോഗോസ് ജംഗ്ഷനിലെ ലോഗോസ് സെൻ്റർ കെട്ടിടത്തിൽ അതിരൂക്ഷ ദുർഗന്ധത്തിൽ വ്യാപാരികളും വക്കീലന്മരും പൊതുജനങ്ങളും അടക്കമുള്ളവർ പരിഭ്രാന്തരായി. ബുധനാഴ്ച വൈകിട്ട് നാലുമണിയോടെയാണ് അതി രൂക്ഷമായ ദുർഗന്ധം ഇവിടെ അനുഭവപ്പെട്ടത്.
ചീഞ്ഞ മുട്ടയ്ക്ക് സമാനമായ ദുർഗന്ധം അനുഭവപ്പെടുകയും പലർക്കും അസ്വസ്ഥത ഉണ്ടാവുകയും ചെയ്തതോടെയാണ് ഇവിടെ ഉണ്ടായിരുന്ന ആളുകൾ വിവരം അഗ്നിരക്ഷാസേനയെയും പോലീസിനെ അറിയിച്ചത്. വീഡിയോ ഇവിടെ കാണാം
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഗ്നി രക്ഷാ സേനയും പൊലീസും പരിശോധന നടത്തിയിട്ടും ഒന്നും കണ്ടെത്താനായില്ല. ലോഗോസ് സെൻററിൽ അടച്ചിട്ടിരുന്ന മുഴുവൻ മുറികളും ആളും കളും അഗ്നിരക്ഷാസേനയും പോലീസും തുറന്ന് പരിശോധിച്ചു.നിരവധി വ്യാപാര സ്ഥാപനങ്ങളും, വക്കീൽ ഒഫീസുകളും, പഞ്ചാബ് നാഷണൽ ബാങ്കും ഈ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്
എന്നാൽ ഇവിടെ നിന്നും ദുർഗന്ധത്തിൻ്റെ ഉറവിടം കണ്ടെത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം ഇവിടെ ഇതര സംസ്ഥാന തൊഴിലാളി കുടുംബം താമസിക്കാൻ എത്തിയിരുന്നു. ഇവരുടെ മുറി തുറന്നു പരിശോധിക്കാൻ സാധിച്ചില്ല.
ഈ മുറിയിൽ നിന്നാകാം ദുർഗന്ധം ഉണ്ടായതെന്നാണ് കരുതുന്നത്. ദുർഗന്ധത്തിൻ്റെ ഉറവിടം കണ്ടെത്താൻ ആവാത്ത ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്