കോട്ടയം ലോഗോസ് ജംഗ്ഷനിലെ ലോഡ്ജിൽ താമസിക്കാനെത്തിയ ബിസിനസുകാരൻ്റെ പണം മോഷ്ടിച്ചു; ലോഡ്ജിലെ ക്ലീനിങ് തൊഴിലാളി അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം: ലോഡ്ജില്‍ നിന്നും പണം മോഷ്ടിച്ച കേസില്‍ ക്ലീനിങ് തൊഴിലാളി അറസ്റ്റില്‍.

കോട്ടയം ലോഗോസ് ജംഗ്ഷനു സമീപമുള്ള ലോഡ്ജിൽ നിന്നും പണം മോഷ്ടിച്ച കേസിൽ ആലപ്പുഴ കരുവാറ്റ ആലാംപ്പള്ളില്‍ വീട്ടിൽ (ഗൗരി ശങ്കരം) മാധവൻ പിള്ള മകൻ സന്തോഷ് എന്നുവിളിക്കുന്ന ശ്യാം നായർ (53) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ ഈ ലോഡ്ജിൽ ക്ലീനിങ് തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിസിനസ് ആവശ്യത്തിനായി കോട്ടയത്ത് എത്തി ഈ ലോഡ്ജിൽ താമസിച്ചു വന്നിരുന്ന കണ്ണൂര്‍ സ്വദേശിയുടെ 1,83000 രൂപയാണ് പ്രതി മോഷ്ടിച്ചത്. ഇയാള്‍ റൂമില്‍ നിന്നും പുറത്തിറങ്ങിയ തക്കം നോക്കി പ്രതി റൂം തുറന്ന് പണമടങ്ങിയ ബാഗുമായി കടന്നുകളയുകയായിരുന്നു.

തുടർന്ന് ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഇയാളെ എറണാകുളം കാക്കനാടു നിന്നും പിടികൂടുകയായിരുന്നു. പ്രതി കാക്കനാടുള്ള ഓള്‍ഡ്‌ ഏജ് കെയര്‍ സെന്‍ററില്‍ ക്ലീനിങ് ജോലി ചെയ്തു വരവേയാണ് പോലീസിന്റെ പിടിയിലാകുന്നത്.

കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഓ യു. ശ്രീജിത്ത്, എസ്.ഐ ചന്ദ്രബാബു,സി.പി.ഓ മാരായ വിപിൻ,അജിത്ത്, സുനിൽ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.