play-sharp-fill
കൊറോണ പരീക്ഷണ കാലം പൂർത്തിയായി: ജില്ലയിൽ 21 മുതൽ ഇളവുകൾ ;  സർക്കാർ ഓഫിസുകൾ തുറക്കും : ജില്ലയിലെ നിർദ്ദേശങ്ങൾ ഇങ്ങനെ : അന്യജില്ലയിൽ നിന്നെത്തുന്ന ജീവനക്കാർക്ക് ക്വാറന്റൈൻ …!

കൊറോണ പരീക്ഷണ കാലം പൂർത്തിയായി: ജില്ലയിൽ 21 മുതൽ ഇളവുകൾ ; സർക്കാർ ഓഫിസുകൾ തുറക്കും : ജില്ലയിലെ നിർദ്ദേശങ്ങൾ ഇങ്ങനെ : അന്യജില്ലയിൽ നിന്നെത്തുന്ന ജീവനക്കാർക്ക് ക്വാറന്റൈൻ …!

സ്വന്തം ലേഖകൻ

കോട്ടയം : കൊറോണ വൈറസ് ബാധയുടെ പരീക്ഷണ കാലം പൂർത്തിയായതോടെ കോട്ടയം ജില്ലയിൽ ഏപ്രിൽ 21 മുതൽ ഇളവുകൾ നിലവിൽ വരും. കൊറോണയെ തുരത്തിയ കോട്ടയത്ത് സാധാരണ ജീവിതം അനുവദനീയമാണെങ്കിലും ചില നിയന്ത്രണങ്ങൾ നിലനിൽക്കും.

ജില്ലയിലെ മുഴുവൻ സർക്കാർ ഓഫീസുകളും ഏപ്രിൽ 21 മുതൽ പ്രവർത്തനം ആരംഭിക്കും. എന്നാൽ ജില്ലയ്ക്ക് പുറത്ത് നിന്നെത്തി ജോലി ചെയ്യുന്നവർ കോട്ടയത്ത് തന്നെ താമസിക്കണമെന്ന് മന്ത്രി പി. തിലോത്തമൻ വ്യക്തമാക്കി. സഞ്ചാരം ജില്ലയിൽ പരിമിതപ്പെടുത്തണം. എന്നാൽ എല്ലാവർക്കും മാസ്‌ക് നിർബന്ധമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്രയിൽ കാറിലും ഓട്ടോറിക്ഷയിലും ഡ്രൈവറെ കൂടാതെ രണ്ട് പേർക്ക് കൂടി സഞ്ചരിക്കാം.എന്നാൽ കെ.എസ്.ആർ.ടി.സി യാത്രകളെ പറ്റി ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തു തീരുമാനിക്കും.

ആരാധനാലയങ്ങളുടെ കാര്യത്തിൽ നിലവിലെ സ്ഥിതി തുടരും. പൊതുപരിപാടികളിലും നിയന്ത്രണങ്ങൾ തുടരും. കൂടാതെ മരണം, വിവാഹം ചടങ്ങുകളിൽ പരമാവധി 20 പേർക്ക് പങ്കെടുക്കാൻ അനുമതി.

ജില്ലയിലെ കാസർഗോഡ്, കണ്ണൂർ, മലപ്പുറം കോഴിക്കോട് ജില്ലകളിൽ നിന്നുള്ള സർക്കാർ ജീവനക്കാർ കോട്ടയത്ത് തിരിച്ചെത്തി ക്വാറന്റൈയിനിൽ പ്രവേശിക്കണം.
ഇളവുകൾ ഉണ്ടെങ്കിലും ജില്ലയുടെ അതിർത്തികളിൽ പരിശോധന കർശനമാക്കും.