
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം ലോഗോസ് സെന്റലെ ട്രാഫിക്ക് ഐലന്റിന് സമീപം ഓട്ടത്തിൽ ഓട്ടോറിക്ഷയുടെ വീൽ ഊരിപ്പോയി. ഗതാഗത കുരുക്കില്ലാഞ്ഞതിനാൽ വൻ അപകടമാണ് ഒഴിവായത്.

പൊലീസ് പരേഡ് ഗ്രൗണ്ട് ഭാഗത്തു നിന്നും ശാസത്രി റോഡിലേക്ക് ഓടി വന്ന ഓട്ടോറിക്ഷ ട്രാഫിക്ക് ഐലന്റിന് സമീപം എത്തിയപ്പോൾ വീൽ ഉരിപ്പോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷയിൽ യാത്രക്കാർ ഇല്ലാതിരുന്നതിനാലും ഓട്ടോയ്ക്ക് മുന്നിൽ മറ്റു വാഹനങ്ങൾ സിഗ്നൽ കാത്ത് കിടപ്പില്ലാതിരുന്നതിനാലും വൻ അപകടം ആണ് ഒഴിവായത്.