video
play-sharp-fill

കോട്ടയത്ത് അനധികൃതമായ അളവിൽ വിദേശ മദ്യം സൂക്ഷിച്ച കേസിൽ കുമാരനെല്ലൂർ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ

കോട്ടയത്ത് അനധികൃതമായ അളവിൽ വിദേശ മദ്യം സൂക്ഷിച്ച കേസിൽ കുമാരനെല്ലൂർ സ്വദേശിയായ യുവാവ് എക്സൈസിന്റെ പിടിയിൽ

Spread the love

കോട്ടയം: അനധികൃതമായ അളവിൽ വിദേശമദ്യം സൂക്ഷിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കുമാരനല്ലൂര്‍ ശ്രീ വിഹാറില്‍ ശ്രീജിത്ത് മോഹനാ (43)ണ് എറ്റുമാനൂർ എക്സൈസിന്റെ പിടിയിലായത്.

16 കുപ്പി മദ്യം ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

ഇന്നലെ രാവിലെ ഒന്‍പതിന് കുമാരനല്ലൂര്‍ ക്ഷേത്രത്തിന്റെ വടക്കേനടയിലെ ഇടവഴിയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. മദ്യനിരോധന ദിവസമായിരുന്ന ഇന്നലെ കൂടുതല്‍ ഇടപാടുകാരെ ഉദ്ദേശിച്ചാണ് ഇയാള്‍ മദ്യവില്പനക്കെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്റെലിജന്‍സ് ബ്യൂറോ പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് കെ.നന്ത്യാട്ടിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പ്രിവന്റീവ് ഓഫീസര്‍ എം മാന്വവലിന്റെ നേതൃത്വത്തില്‍ സി.ഇ.ഒ പ്രമോദ്, സനല്‍, പ്രജിത്ത്, വനിതാ ഓഫീസര്‍ അഞ്ജു, വിനോദ് എന്നിവര്‍ ചേര്‍ന്ന് പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ജ്യാമ്യത്തില്‍ വിട്ടയച്ചു.