play-sharp-fill
ചാരായം ബെഡ് റൂമിൽ സൂക്ഷിച്ചു; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു;കോട്ടയത്ത് ചാരായക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

ചാരായം ബെഡ് റൂമിൽ സൂക്ഷിച്ചു; കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടു;കോട്ടയത്ത് ചാരായക്കേസ് പ്രതിയെ കോടതി വെറുതെ വിട്ടു

സ്വന്തം ലേഖകൻ

കോട്ടയം: നിരോധിക്കപ്പെട്ട ചാരായം ബെഡ് റൂമിൽ സൂക്ഷിച്ചു എന്നാരോപിച്ച് പാമ്പാടി പോലീസ് പിടികൂടിയ പ്രതിയെ കോടതി വെറുതെ വിട്ടു. പാമ്പാടി ചക്കംചിറ മറ്റത്തിൽ മോൻസി ജോണിനെയാണ് കോട്ടയം അഡീഷണൽ അസിസ്റ്റൻ്റ് സെഷൻസ് ജഡ്ജി വിവീജ സേതുമോഹൻ വെറുതെ വിട്ടുകൊണ്ട് ഉത്തരവായത്.

തെളിഞ്ഞ കഞ്ഞിവെള്ളത്തിൻ്റെ നിറമുള്ള കാൽ ലിറ്റർ വാറ്റു ചാരായമാണ് പ്രതിയുടെ മുറിയിൽ നിന്ന് കണ്ടെടുത്തതെന്നായിരുന്നു പോലീസ് കേസ്. ഇക്കാര്യത്തിൽ മകൾ സ്കൂൾ കൗൺസിലർക്ക് മുന്നിൽ നൽകിയ മൊഴിയാണ് കേസിനാസ്പദമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ പ്രോസിക്യൂഷൻ കേസ് തെളിയിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് കോടതി കണ്ടെത്തി. പതിനൊന്ന് സാക്ഷികളെയാണ് പ്രോസിക്യൂഷൻ വിസ്തരിച്ചത്. പ്രതി ഏറെ കാലം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. പ്രതിക്കു വേണ്ടി അഡ്വ. ലിജി എൽസ ജോൺ കോടതിയിൽ ഹാജരായി