കരൾ മാറ്റിവച്ചവരുടേയും കരൾ ദാതാക്കളുടേയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരള ജില്ലാ കുടുംബ സംഗമവും ഡോണർമാരെ ആദരിക്കലും നടന്നു; ഏറ്റുമാനൂർ ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കരൾ മാറ്റിവച്ചവരുടേയും കരൾ ദാതാക്കളുടേയും സംഘടനയായ ലിവർ ഫൗണ്ടേഷൻ ഓഫ് കേരളയുടെ( ലി ഫോക്ക്) കോട്ടയം ജില്ലാ കുടുംബ സംഗമവും ഡോണർമാരെ ആദരിക്കലും നടന്നു. ഏറ്റുമാനൂർ ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ പുതിയ ഭാരവാഹികളേയും തിരഞ്ഞെടുത്തു.

കരൾ മാറ്റ ശസ്ത്രക്രിയ ചെയ്തവർക്ക് ആശ്വാസകരമായ പാക്കേജ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയതായി പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം മെഡിക്കൽ കോളേജിലെ ട്രാൻസ് പ്ളാന്റ് യൂണിറ്റ് അംഗമായ ഡോ: ഡൊമിനിക്കിനെ ആദരിച്ചു.

സ്റ്റേറ്റ് കമ്മറ്റി അംഗങ്ങളും സംസ്ഥാന ഭാരവാഹികളുമായ നോജ് കുമാർ, മാത്യു ഫിലിപ്പ്, . ബാബു കുരുവിള, ദിലീപ് ഖാദി, സത്യമൂർത്തി സ്റ്റേറ്റ് കോർഡിനേറ്റർ ആയമോഹന ചന്ദ്രൻ, സ്റ്റേറ്റ് ലെയ്സൺ ഓഫീസറായ അഡ്വ. ഭുവന ചന്ദ്രൻ നായർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

പുതിയ ജില്ലാ കമ്മറ്റിയംഗങ്ങളായി ഡോ. പ്രതാപ് കുമാർ{ രക്ഷാധികാരി}, അഡ്വ. ജയപ്രകാശ് { പ്രസിഡന്റ്, } ,സനോജ് സെബാസ്റ്റ്യൻ{ വൈസ് പ്രസിഡന്റ്, } സാജൻ മാത്യു { സെക്രട്ടറി,} ജിക്കു ജോസഫ് { ജോയിന്റ് സെക്രട്ടറി,} ജോയൻസ് ജോസ് { ട്രഷറർ, } എംപി ശ്രീകുമാർ { സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം,} എന്നിവരെ തിരഞ്ഞെടുത്തു

എക്സിക്യൂട്ടീവ് അംഗങ്ങളായി സിന്ധു മണിമല, മേരി മോൾ മൈക്കിൾ, ജോജി തോട്ടയ്ക്കാട്, സണ്ണി ജോസഫ് എന്നിവരെ തിരഞ്ഞെടുത്തു.