video
play-sharp-fill
മുട്ടത്തും അറുപുഴയിലും എൽ.ഡി.എഫ് ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ ആക്രമണം ; അണികളെ കയ്യേറ്റം ചെയ്ത് സംഘഷാവസ്ഥ സൃഷ്ടിച്ചത് കോൺഗ്രസ്സ് പ്രവർത്തകർ; കരുതിക്കൂട്ടിയുള്ള അക്രമണത്തിനെതിരെ കോട്ടയം എസ്പിക്ക് പരാതി നൽകി നേതൃത്വം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയത്ത് എൽ.ഡി. എഫിന്റെ ഇലക്ഷൻ പ്രചരണ വാഹനത്തിന് നേരെ കോണ്ഗ്രസ്സ് ആക്രമണം എന്ന് പരാതി. നാട്ടകം പ്രദേശത്ത് സ്ഥാനാർത്ഥി പര്യടനത്തിനൊപ്പം പോയ വാഹനത്തിന് നേരെ മുട്ടം ഭാഗത്ത് വച്ചാണ് കൊച്ചു ബാബു എന്ന യുഡിഎഫ് പ്രവർത്തകന്റെ നേതൃത്വത്തിലുള്ള സംഘം ആക്രമണം അഴിച്ചുവിട്ടതെന്ന് എൽഡിഎഫ് ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കോട്ടയം എസ്പി ക്ക് നൽകിയ പരാതിയിൽ പറയുന്നു.

ഇതിന് ശേഷം ബുധനാഴ്‌ച അറുപുഴ ഭാഗത്ത് വച്ചും ആക്രമണം ഉണ്ടായി. വണ്ടിയിൽ ഉണ്ടായിരുന്ന ആളുകളെ കയ്യേറ്റം ചെയ്യുകയും തിരഞ്ഞെടുപ്പ് പ്രചരണ സാമഗ്രികൾ നശിപ്പിക്കുയും ചെയ്ത സംഘം പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറച്ച് ദിവസമായി ജില്ലയിലെ പല പ്രദേശങ്ങളിൽ നിന്നും കൊണ്ഗ്രസിന്റെ പ്രവർത്തകർ വണ്ടികൾക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണെന്നും എൽഡിഎഫ് പ്രവർത്തകർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.