
സ്വന്തം ലേഖകൻ
കോട്ടയം : ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ നടപടികളിൽ പ്രതിഷേധിച്ച്
കോട്ടയത്ത് അഭിഭാഷകർ ഇന്ന് രാവിലെ കോടതി ബഹിഷ്കരിച്ച് പ്രതിഷേധ സമരം നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചീഫ് ജുഡീഷ്യൽ കോടതിയിൽനിന്നും ലഭിച്ച പരാതിയിമേൽ മുതിർന്ന അഭിഭാഷകനെതിരെ കേസ് എടുത്തത്തിരുന്നു.
2013 ൽ ഇദ്ദേഹം വാദിച്ച ഒരു കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കുകയും തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഒളിവിൽ പോവുകയും ചെയ്തിരുന്നു .ഇതേതുടർന്ന് കേസിലെ പ്രതിക്ക് ജാമ്യക്കാരായി നിന്ന വ്യക്തികൾക്ക് കോടതി നോട്ടീസ് അയയച്ചിരുന്നു .എന്നാൽ കോടതിയിൽ ഹാജരായ ജാമ്യക്കാരിൽ ഒരാൾ തനിക്ക് ഈ കേസുമായി യാതൊരു വിധ ബന്ധവും ഇല്ലെന്നും ,പ്രതിയെയും അഭിഭാഷകനെയും തനിക്ക് അറിയില്ലെന്നും കോടതിയിൽ ഹാജരാക്കിയ തന്റെ പേരിലുള്ള ജാമ്യ രേഖകൾ താൻ നല്കിയതല്ലെന്നും അവ വ്യാജമാണെന്നും അദ്ദേഹം കോടതിയിൽ മൊഴിനൽകി .
തുടർന്ന് കോടതിയിൽ വ്യാജരേഖ നൽകി എന്ന പേരിൽ ,കേസിലെ പ്രതിയെ ഒന്നാം പ്രതിയായും , അഭിഭാഷൻ നവാബിനെ രണ്ടാം പ്രതിയായും കേസ് എടുക്കാൻ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു .
തുടർന്ന് കോട്ടയം ഈസ്റ്റ് പോലീസ് കേസ് എടുക്കുകയും അഭിഭാഷകൻ ജില്ലാകോടതിയിൽ മുൻകൂർജാമ്യാപേക്ഷ നൽകി ജാമ്യം എടുത്തു.
അഡ്വ. നവാബ് എം പി ക്കെതിരെ എഫ്ഐആർ എടുത്ത നടപടിയിലും അഭിഭാഷകരോട് മോശമായ രീതിയിലുള്ള മജിസ്ട്രേറ്റിന്റെ പെരുമാറ്റത്തിനെതിരെയുമാണ് കോട്ടയത്തെ അഭിഭാഷകർ ഇന്ന് കോട്ടയം ഡിസ്ട്രിക്ട് സെന്ററിലെ മുഴുവൻ കോടതി നടപടികളിൽ നിന്നും വിട്ടുനിന്ന് പ്രതിഷേധ സമരം നടത്തിയത്.
ഏഴു ദിവസത്തിനുള്ളിൽ അഭിഭാഷകനെ പ്രതിവർഗ്ഗത്തിൽ നിന്നും കുറവ് ചെയ്യാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം അനിശ്ചിതകാലത്തേക്ക് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ബഹിഷ്കരിക്കുവാനും കോട്ടയം ബാർ അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.



