video
play-sharp-fill

തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഇടതുപക്ഷ അഭിഭാഷ സംഘടനകളുടെ കൂട്ടായ്മയിൽ അഭിഭാഷക സംഗമം സംഘടിപ്പിച്ചു

തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഇടതുപക്ഷ അഭിഭാഷ സംഘടനകളുടെ കൂട്ടായ്മയിൽ അഭിഭാഷക സംഗമം സംഘടിപ്പിച്ചു

Spread the love

കോട്ടയം : പാർലമെന്റ് മണ്ഡലം സ്ഥാനാർഥി തോമസ് ചാഴിക്കാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ ഇടതുപക്ഷ അഭിഭാഷ സംഘടനകളുടെ കൂട്ടായ്മയിൽ അഭിഭാഷക സംഗമം സംഘടിപ്പിച്ചു. കോട്ടയം ഐ എം എ ഹാളിൽ ചേർന്ന് അഭിഭാഷക സംഗമം മുൻ എംപി സുരേഷ് കുറുപ്പ് ഉദ്ഘാടനം ചെയ്തു. മികവുറ്റ പൊതുപ്രവർത്തകനും ആത്മാർത്ഥതയും സത്യസന്ധതയും ചേർന്ന പ്രവർത്തനരീതിയും ആണ് തോമസ് ചാഴിക്കാടനെ വ്യത്യസ്തനാക്കുന്നത് എന്ന് അഡ്വക്കേറ്റ് സുരേഷ് കുറുപ്പ് പറഞ്ഞു.

കേരള ലോയേഴ്സ് കോൺഗ്രസ് ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് റോയ്സ് ചിറയിൽ അധ്യക്ഷത വഹിച്ചു. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി അഡ്വക്കേറ്റ് വി ജയപ്രകാശ് സ്വാഗതം പറഞ്ഞു, വിവിധ അഭിഭാഷക സംഘടനകൾ ആയ ഐഎ എൽ ലോയേഴ്സ് ഫ്രണ്ട് ലോയേഴ്സ് സെന്റർ എന്നിവയുടെ പ്രതിനിധികളായി അഡ്വക്കേറ്റ് ജിതേഷ് ജെ ബാബു അഡ്വക്കേറ്റ് ഫ്രാൻസിസ് തോമസ്, അഡ്വക്കേറ്റ് ഐക്ക് മാണി അഡ്വക്കേറ്റ് സി എസ് അജയൻ, അഡ്വക്കേറ്റ് കെ അനിൽകുമാർ,ബാർ കൗൺസിൽ വൈസ് ചെയർമാൻ അഡ്വക്കേറ്റ് സി എസ് അജിതൻ നമ്പൂതിരി, അഡ്വ എ ഇസഡ് കുഞ്ചറിയാ,കോട്ടയം നഗരസഭ പ്രതിപക്ഷ നേതാവ് അഡ്വക്കേറ്റ് ഷീജ അനിൽ,അഡ്വ.ബോബിജോൺ ,കോട്ടയം ബാറിലെ മുതിർന്ന അഭിഭാഷകരായ പി എൻ അശോക് ബാബു റ്റി ജെ തമ്പി എന്നിവർ പങ്കെടുത്തു.

തിരഞ്ഞെടുപ്പ് പ്രവർത്തനവുമായി ബന്ധപ്പെട്ട് അഭിഭാഷക സംഘടനകളുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമഗ്രമായ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വരും ദിവസങ്ങളിൽ ആസൂത്രണം ചെയ്യുമെന്ന് യോഗം അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group