video
play-sharp-fill
കോട്ടയം നഗരസഭാ  മുൻ കൗൺസിലർ മുട്ടമ്പലം സജീവിന്റെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കൊപ്രത്ത് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ

കോട്ടയം നഗരസഭാ മുൻ കൗൺസിലർ മുട്ടമ്പലം സജീവിന്റെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടെത്തിയത് കൊപ്രത്ത് ക്ഷേത്രത്തിന് സമീപമുള്ള വീട്ടിൽ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നഗരസഭ മുൻ കൗൺസിലർ മുട്ടമ്പലം സജീവിന്റെ സഹോദരനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മുട്ടമ്പലം കൊപ്രത്ത് ക്ഷേത്രത്തിന് സമീപം കാഞ്ഞിരക്കാട്ട് വീട്ടിൽ രാജീവിനെയാണ്(62) മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.തിങ്കളാഴ്ച രാവിലെ പ്രദേശത്ത് നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നാട്ടുകാർ തിരച്ചിൽ നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സമയം വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നു ഈസ്റ്റ് പൊലീസിനെ വിവരം അറിയിച്ചു. അസ്വാഭാവിക മരണത്തിന് ഈസ്റ്റ് പൊലീസ് കേസെടുത്തു.