
കോട്ടയം: കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ ശക്തമായ മഴ. മൂന്ന് മണിക്കൂറായി പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്
വെള്ളാനിയിൽ മണ്ണിടിച്ചിലും കൃഷിനാശവും. വെള്ളാനി പ്രദേശം ഒറ്റപ്പെട്ട നിലയിലാണ്. ആളപായമില്ല. വാഗമണ്ണിലേക്ക് ഗതാഗതം തടസ്സപ്പെട്ടു.
മീനച്ചില്ലാറ്റിൽ പലയിടത്തും ജലനിരപ്പ് ഉയർന്നു. പലയിടങ്ങളിലും ശക്തമായ മണ്ണിടിച്ചിലുണ്ടായി. ഒരു റബ്ബർ മെഷീൻ പുര ഒഴുകി പോയി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തീക്കോയി ഗ്രാമപഞ്ചായത്ത് പരിധിയിൽ തീക്കോയി വില്ലേജിൽ ഇഞ്ചിപ്പാറ, ആനി പ്ലാവ് എന്നീ സ്ഥലങ്ങളിൽ ഉരുൾപൊട്ടിയതായാണ് പ്രാഥമിക വിവരം. വെള്ളിക്കുളം സ്കൂളിൽ ക്യാമ്പ് ആരംഭിച്ചു. ചാത്തപ്പുഴ ഭാഗത്ത് വെള്ളം പൊങ്ങുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.
വാഗമൺ റോഡിൽ മംഗളഗിരിയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗത തടസം.നാട്ടുകാരും ഫയർ യൂണിറ്റും ഗതാഗത തടസ്സം മാറ്റിക്കൊണ്ടിരിക്കുന്നു. മണ്ണിടിച്ചിലിനെ തുടർന്ന് തീക്കോയി വില്ലേജിൽ വെളിക്കുളം സ്കൂളിൽ ക്യാമ്പ് തുറന്നു.
കനത്ത മഴയെത്തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടായതിനാൽ ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ വാഹന ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. മഴ തുടരുന്ന സാഹചര്യത്തിൽ മലയോര മേഖലയിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്നും കളക്ടർ അറിയിച്ചു.