play-sharp-fill
കോട്ടയം ലക്ഷ്മി സിൽക്സിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടത്തി

കോട്ടയം ലക്ഷ്മി സിൽക്സിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടത്തി

കോട്ടയം: കോട്ടയം ലക്ഷ്മി സിൽക്സിൽ പരിസ്ഥിതി ദിനാചരണവും വൃക്ഷ തൈ വിതരണവും നടത്തി. ശ്രീ എ കെ എൻ പണിക്കർ ( വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടയം ജില്ലാ പ്രസിഡൻ്റ് ) സിസ്റ്റർ റൂബിയ്ക്ക് (മദർ സുപ്പീരിയർ,സൽവറ്റോറിയം സിസറ്റേഴ്സ് വില്ലൂന്നി ) വൃക്ഷ തൈ നൽകി ഉദ്ഘാടനം ചെയ്തു.

ലക്ഷ്മി സിൽക്സ് മാനേജിംഗ് ഡയറക്ടർ ശ്രീ ജി രാജേഷ് നമ്പിമഠം, ശ്രീലതാ രാജേഷ്, ശ്രീ നൗഷാദ് പനച്ചിമൂട്ടിൽ ( പ്രസിഡൻ്റ് റ്റി. ബി റോഡ് മർച്ചൻ്റ്സ് അസോസിയേഷൻ ) ശ്രീ വി സി ചാണ്ടി ( വ്യാപാരി വ്യവസായി ജില്ലാ എക്സിക്യൂട്ടീവ് അംഗം ) , സി ഇ ഓ അരുൺ നായർ ,വിനു കെ കുര്യൻ, ബേബി കുര്യൻ , സന്തോഷ് ജി നായർ, പി ആർ ഓ രാജേഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.


പരിസ്ഥിതി സംരക്ഷണത്തിൻ്റെ പ്രാധാന്യത്തെപ്പറ്റിയും , പരിസ്ഥിതിയിലെ മാറ്റങ്ങൾ ജൈവ പട്ടുനൂൽ ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്നതിനെ പറ്റിയും പരിസ്ഥിതി ദിന സന്ദേശത്തിൽ ലക്ഷ്മി സിൽക്സ് സി. ഇ ഓ അരുൺ നായർ സംസാരിച്ചു. ഇന്നേദിവസം കടയിലെത്തുന്നവർക്ക് നൽകാനായി വൃക്ഷ തൈകളും സജ്ജമാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group