
കോട്ടയം: കേരളാ വേലൻ ഏകോപന സമിതി (കെവിഇഎസ്) പ്രഥമ സംസ്ഥാന സമ്മേളനം ഈ മാസം 11, 12 തീയതികളില്‍ കോട്ടയത്ത് നടക്കും.
11ന് വൈകുന്നേരം 4 മണിക്ക് കോട്ടയം തിരുനക്കര മൈതാനത്ത് സംസ്ഥാന പ്രസിഡന്‍റ് രാജീവ് നെല്ലിക്കുന്നേല്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാകും. വൈകിട്ട് 5.30ന് സംസ്ഥാന കൗണ്‍സില്‍ യോഗവും തുടര്‍ന്ന് വിവിധ ചര്‍ച്ചകളും നടക്കും.
12ന് രാവിലെ 9.30ന് ചില്‍ഡ്രന്‍സ് ലൈബ്രറി ഹാളില്‍ പ്രതിനിധി സമ്മേളനം മന്ത്രി ഒ ആര കേളു ഉദ്ഘാടനം ചെയ്യും. രാജീവ് നെല്ലിക്കുന്നേല്‍ അധ്യക്ഷത വഹിക്കും. 2.30ന് സാംസ്‌കാരിക ഘോഷയാത്ര. 3.30ന് തിരുനക്കര മൈതാനത്തു നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യപ്രഭാഷണം നടത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group