
സ്വന്തം ലേഖകൻ
കോട്ടയം: ഹോട്ടലിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സ് രശ്മി രാജ് (33) മരിച്ച സംഭവത്തിൽ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. രശ്മിയുടെ മരണത്തിന് കാരണം ആന്തരീകാവയവങ്ങളിലുണ്ടായ അണുബാധ മൂലമെന്ന് റിപ്പോർട്ട്.
കരൾ, വൃക്ക, ശ്വാസകോശങ്ങളിൽ കടുത്ത അണുബാധയുണ്ടായി. എന്നാൽ ഏതു തരത്തിലുള്ള അണുബാധയെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധന ഫലം ലഭിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. ഭക്ഷ്യവിഷബാധയെന്ന് സ്ഥീരികരിക്കുന്നതിന് രാസ പരിശോധനാ ഫലം നിർണായകമെന്ന് പോസ്റ്റ് മാർട്ടം റിപ്പോർട്ട്.
സംഭവത്തിൽ ഇന്ന് കോട്ടയം സംക്രാന്തിയിലുള്ള ‘മലപ്പുറം കുഴിമന്തി’ ഹോട്ടലിലേയ്ക്ക്ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തിയിരുന്നു. ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടൽ അടിച്ച് തകർത്തു. ഹോട്ടലിന് മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളും ചെടിച്ചട്ടികൾ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു.
കഴിഞ്ഞ മാസം 29ന് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിനെത്തുടർന്നാണ് രശ്മിക്ക് രോഗബാധയുണ്ടായത്. അൽഫാമും കുഴിമന്തിയും കഴിച്ച് ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഛർദിയും തുടർന്ന് വയറിളക്കവും അനുഭവപ്പെട്ടു. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രശ്മിയെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ഞായറാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ രാത്രി ഏഴിനായിരുന്നു മരണം.