കോട്ടയം കൂരോപ്പടയില്‍ വൈദികന്റെ വീട്ടിലെ മോഷണത്തില്‍ അടിമുടി ദുരൂഹത: മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ കുറച്ചുഭാഗം കണ്ടെത്തി; പോലീസ് നായ എത്തിയത് അടുത്ത വീട്ടില്‍; വീടിനുള്ളില്‍ കയറിയ ശേഷം താക്കോല്‍ ഉപയോഗിച്ചാണ് അലമാരയില്‍ നിന്നും സ്വര്‍ണം എടുത്തത്; താക്കോല്‍ എവിടെയുണ്ട് എന്നതടക്കം അറിയുന്ന ആള്‍ ആകാം മോഷണത്തിന് പിന്നില്‍ എന്ന സംശയത്തിൽ പൊലീസ്

Spread the love

കോട്ടയം: കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ മോഷണം നടന്ന സംഭവത്തില്‍ ദുരൂഹത ഒഴിയുന്നില്ല. ത്രികോതമംഗലം പള്ളി വികാരി ഫാദര്‍ ജേക്കബ് നൈനാന്റെ എളപ്പനാല്‍ പടിയിലെ വീട്ടില്‍ നിന്നാണ് പട്ടാപ്പകല്‍ മോഷണം നടന്നത്.

video
play-sharp-fill

ഇന്നലെ വൈകുന്നേരം നാലരയ്ക്കും ഏഴുമണിക്കും ഇടയിലായിരുന്നു സംഭവം. വീട്ടില്‍ ആളില്ലാത്ത സമയത്ത് ആണ് അന്‍പത് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.

കാഞ്ഞിരപ്പള്ളി ഡിവൈഎസ്പി ബാബുക്കുട്ടന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ഇന്ന് രാവിലെ കൂരപ്പടയിലെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. തുടര്‍ന്ന് കോട്ടയത്തുനിന്നും വിരല്‍ അടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഇതിനുശേഷം കോട്ടയം ഡോഗ്സ് സ്ക്വാഡിലെ ചേതക് എന്ന പോലീസ് നായയും സ്ഥലത്തെത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രാര്‍ത്ഥനയ്ക്കായി പള്ളിയില്‍ പോയ കുടുംബം വൈകീട്ട് ആറ് മണിയോടെ വീട്ടില്‍ തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. പിന്നീട് നടത്തിയ തെരച്ചിലിലാണ് മോഷ്ടിക്കപ്പെട്ട സ്വര്‍ണത്തില്‍ ഒരു ഭാഗം വീടിന് സമീപത്ത് നിന്ന് തന്നെ കണ്ടെത്തിയത്.

അടുക്കള വഴിയാണ് പ്രതി വീടിനകത്ത് പ്രവേശിച്ചതെന്ന് പൊലീസ് പറയുന്നു. അകത്ത് കയറിയ ശേഷം എല്ലാ മുറിയിലും മുളകുപൊടി വിതറി. സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോല്‍ ഉപയോഗിച്ച്‌ തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോല്‍ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു.

എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയില്‍ പ്രാ‍ര്‍ത്ഥനയ്ക്ക് പോകാറുണ്ട്. സംഭവത്തില്‍ വൈദികന്‍ ജേക്കബ് നൈനാന്‍, ഭാര്യ, മൂത്തമകന്‍ എന്നിവരുടെ മൊഴി ഇന്നലെ തന്നെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഇന്നും ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ആരാഞ്ഞ ശേഷം തുടര്‍ നടപടികള്‍ സ്വീകരിച്ചു വരികയാണ്.

അതേസമയം സംഭവം അടിമുടി ദുരൂഹമാണ് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. വീടിനുള്ളില്‍ കയറിയ ശേഷം താക്കോല്‍ ഉപയോഗിച്ചാണ് അലമാരയില്‍ നിന്നും സ്വര്‍ണം എടുത്തത് എന്നാണ് വൈദികന്റെ മൊഴി. അതുകൊണ്ടുതന്നെ താക്കോല്‍ എവിടെയുണ്ട് എന്ന് അടക്കം അറിയുന്ന ആള്‍ ആകാം മോഷണത്തിന് പിന്നില്‍ എന്ന സംശയം പോലീസിനുണ്ട്.

വൈദികനും ഭാര്യയും വീട്ടില്‍ നിന്നും പള്ളിവരെ പോയി വന്ന രണ്ട് മണിക്കൂറിനുള്ളിലാണ് മോഷണം നടന്നിരിക്കുന്നത്. കവര്‍ച്ചയില്‍ തനിക്ക് ആരേയും സംശയമില്ലെന്നാണ് ഫാദര്‍ ജേക്കബ് നൈനാന്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. സംഭവസ്ഥലത്ത് എത്തിച്ച പൊലീസ് നായ വീടിന് സമീപത്തുള്ള രണ്ട് വീടുകള്‍ക്ക് അടുത്തൂട പോയ ശേഷം വഴിയില്‍ വന്നു നിന്നു. പ്രദേശത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിലകളേയും പൊലീസ് ഇപ്പോള്‍ ചോദ്യം ചെയ്യുന്നുണ്ട്.