
ചിങ്ങവനം: ചിങ്ങവനത്തിന് സമീപം കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ഗുരുതര പരുക്ക്. ഇന്നലെ രാത്രി 9.30 ഓടെയാണ് അപകടം.
കെഎസ്ആർടിസി സൂപ്പർഫാസ്റ്റും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ ഓട്ടോ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.