play-sharp-fill
കോട്ടയം കുറിച്ചിയിൽ റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു

കോട്ടയം കുറിച്ചിയിൽ റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാറിടിച്ച് മരിച്ചു

സ്വന്തം ലേഖിക

കോട്ടയം: റോഡിലെ കുഴി മൂടുന്നതിനിടെ ടാക്സി ഡ്രൈവർ കാർ ഇടിച്ചു മരിച്ചു.

കോട്ടയം കുറിച്ചി എസ് പുരം നെടുംപറമ്പിൽ റെജി (58) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുറിച്ചി മന്ദിരം കവല സ്റ്റാൻഡിലെ കാർ ഡ്രൈവറായിരുന്നു. ഇന്നലെ വൈകുന്നേരം നാലിന് മന്ദിരം കവലയിലായിരുന്നു അപകടം.

റോഡിലെ കുഴിയും കല്ലും മണ്ണുമിട്ട് മൂടുന്നതിനിടെ കോട്ടയം ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഇടിച്ചുവീ ഴ്ത്തുകയായിരുന്നു. മറ്റു ഡ്രൈവർ മാർ ചേർന്ന് റെജിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.