കോട്ടയം കുറിച്ചിയിൽ  വാഹനാപകടം; ഒരാൾ മരിച്ചു; പൊലീസുകാരനടക്കം നാല് പേർക്ക് പരിക്ക്

കോട്ടയം കുറിച്ചിയിൽ വാഹനാപകടം; ഒരാൾ മരിച്ചു; പൊലീസുകാരനടക്കം നാല് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

കോട്ടയം: എം സി റോഡിൽ ചിങ്ങവനത്തിന് സമീപം കുറിച്ചിയിൽ നിയന്ത്രണം നഷ്ടമായ കാർ കടയിലേയ്ക്കു ഇടിച്ചു കയറി തമിഴ്‌നാട് സ്വദേശി ദാരുണമായി മരിച്ചു

അപകടത്തിൽ പൊലീസ് ഓഫിസടറക്കം നാല് പേർക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെ ചിങ്ങവനത്തിന് സമീപം കുറിച്ചി കാലായിപ്പടിയിലാണ് അപകടമുണ്ടായത്.
തിരുവനന്തപുരത്തു നിന്നും എറണാകുളത്തിനു പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.

നിയന്ത്രണം നഷ്ടമായ കാർ കടത്തിണ്ണയിൽ നിൽക്കുകയായിരുന്ന തമിഴ്നാട് സ്വദേശി സ്വാമിദൊരൈയെ ഇടിച്ചു. ഇയാൾ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.