video
play-sharp-fill
ഒറ്റ മഴയിൽ തന്നെ വെള്ളം നിറയുന്ന കുര്യൻ ഉതുപ്പ് റോഡ്; നവീകരണം കൊണ്ടും പരിഹാരം ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ്, കാരണം നഗരസഭ!

ഒറ്റ മഴയിൽ തന്നെ വെള്ളം നിറയുന്ന കുര്യൻ ഉതുപ്പ് റോഡ്; നവീകരണം കൊണ്ടും പരിഹാരം ഉണ്ടാവില്ലെന്ന് പൊതുമരാമത്ത് വകുപ്പ്, കാരണം നഗരസഭ!

സ്വന്തം ലേഖകൻ
കോട്ടയം: 2 മാസം മുൻപ് ആരംഭിച്ച കുര്യൻ ഉതുപ്പ് റോഡിന്റെ നവീകരണം 10 ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ്. കലുങ്കിൻ്റെയും ഓടയുടെയും നിർമാണമാണ് റോഡിൽ നടക്കുന്നത്. ഇതോടെ ഇതുവഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അധികൃതരുടെ ഉറപ്പ്. അലങ്കിന്റെയും ഓടയുടെയും നിർമ്മാണം പൂർത്തിയാക്കി റോ‍ഡ് ടാർ ചെയ്യാനാണു കരാർ. റോഡിൻറെ നവീകരണം അവസാന ഘട്ടത്തിലെത്തി.

ഒറ്റമഴയിൽ തന്നെ വെള്ളത്തിൽ മുങ്ങുന്ന ഗതികേടാണു കുര്യൻ ഉതുപ്പ് റോഡിനുള്ളത്. ഇതിനുള്ള പരിഹാരമെന്ന നിലയിലാണു നവീകരണം. ശാസ്ത്രി റോഡിന്റെ നവീകരണം നടന്നിട്ടും കുര്യൻ ഉതുപ്പ് റോഡിലെ വെള്ളക്കെട്ട് തുടരുകയായിരുന്നു. പരാതി വ്യാപകമായതോടെയാണ് 3 കോടി രൂപയുടെ നഗരത്തിലെ റോഡ് നവീകരണ പദ്ധതിയിൽ ഈ റോഡും ഉൾപ്പെടുത്തിയത്.

ഒരു റോഡ്, രണ്ട് ഓട, ഇപ്പോഴത്തെ നവീകരണം കൊണ്ടു മാത്രം കുര്യൻ ഉതുപ്പ് റോഡിലെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരം ഉണ്ടാകില്ലെന്നു പൊതുമരാമത്ത് വകുപ്പ്. കലുങ്ക്, ഇൻഡോർ സ്റ്റേഡിയത്തിന് സമീപത്തെ ഓട എന്നിവയുടെ നിർമാണമാണു പൊതുമരാമത്ത് വകുപ്പിന്റെ പരിധിയിൽ. ഇതിനു മറുവശത്ത് നഗരസഭ പാർക്കിന്റെ സമീപത്തു കൂടിയുള്ള ഓട നവീകരിക്കേണ്ടതു നഗരസഭയാണ്. ഇവിടത്തെ ഓട വീതി കൂട്ടി പണിതില്ലെങ്കിൽ മഴക്കാലത്ത് വെള്ളക്കെട്ട് വീണ്ടുമുണ്ടാകാമെന്നും പൊതുമരാമത്ത് വകുപ്പ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group