കോട്ടയം കുമാരനെല്ലൂരിൽ നഗരസഭയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് പരിക്ക്; രാജധാനി ഹോട്ടലിന്റെ ഒരു ഭാഗം അടർന്ന് വീണ് ലോട്ടറി തൊഴിലാളി മരിച്ച് രണ്ട് മാസം തികയും മുൻപ് അടുത്ത അപകടം ; നഗരമധ്യത്തിൽ കൗൺസിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമടക്കം അപകടാവസ്ഥയിൽ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കോട്ടയം കുമാരനെല്ലൂരിൽ നഗരസഭയുടെ കെട്ടിടത്തിന്റെ കോൺക്രീറ്റ് അടർന്ന് വീണ് യുവാവിന് പരിക്ക്.

കുമാരനല്ലൂരിൽ നഗരസഭയുടെ ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ബ്യൂട്ടിപാർലറിന്റെ മേൽക്കൂരയുടെ കോൺക്രീറ്റ് ഭാഗം ഇന്നുച്ചയ്ക്ക് രണ്ടരയോടെ ഇടിഞ്ഞുവീണാണ് പരിക്കേറ്റത്. സംക്രാന്തി സ്വദേശിയായ ഷാനവാസിന്റെ തലയ്ക്കാണ് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നഗരമധ്യത്തിൽ തിരുനക്കര ബസ് സ്റ്റാൻഡ് കോംപ്ലക്സിലെ രാജധാനി ഹോട്ടലിന്റെ ഒരു ഭാഗം അടർന്ന് വീണ് ലോട്ടറി തൊഴിലാളി മരിച്ച് രണ്ട് മാസം തികയും മുൻപ് അടുത്ത അപകടമുണ്ടായത്.

നഗരമധ്യത്തിൽ കോട്ടയം നഗരസഭയിലെ കൗൺസിലറുടെ ഉടമസ്ഥതയിലുള്ള കെട്ടിടമടക്കം അപകടാവസ്ഥയിലാണ്. ഇത്തരത്തിൽ നിരവധി കെട്ടിടങ്ങളാണ് ഏത് സമയവും ഇടിഞ്ഞ് വീഴാമെന്ന അവസ്ഥയിൽ നഗരത്തിലുള്ളത്.

ഒരു ദുരന്തമുണ്ടായി ഒരാൾ ദാരുണമായി മരിച്ചിട്ടും കോട്ടയം നഗരസഭാ അധികൃതർക്ക് കുലുക്കമില്ലന്നതാണ് ഞെട്ടിക്കുന്ന വസ്തുത.

നഗരസഭയുടെ കെട്ടിടങ്ങൾക്ക് കൃത്യമായ അറ്റകുറ്റപ്പണികൾ ചെയ്യാത്തതാണ് ഇത്തരത്തിൽ ദുരന്തങ്ങൾ ഉണ്ടാകുന്നതിന് കാരണമെന്നും ഇതിന് നഗരസഭാ അധികാരികൾ മാത്രമാണ് ഉത്തരവദികളെന്നും പ്രതിപക്ഷ നേതാവ് അഡ്വ. ഷീജാ അനിൽ പറഞ്ഞു.