കോട്ടയം കുമാരനല്ലൂരിൽ ലോറി കടയിലേക്ക് പാഞ്ഞുകയറി: ഡ്രൈവർക്ക് പരിക്ക്

Spread the love

 

കോട്ടയം : കുമാരനല്ലൂരിൽ ലോറി കടയിലേക്ക് ഇടിച്ചു കയറി . അപകടത്തെ തുടർന്ന് കുടുങ്ങിയ ഡ്രൈവറെ ലോറിയുടെ മുൻ വശം വെട്ടിപ്പൊളിച്ചാണ് രക്ഷപ്പെടുത്തിയത്.

video
play-sharp-fill

ഡ്രൈവർ ഉറങ്ങി പോയതാണന്നു കരുതുന്നു. രാവിലെ ആറ് മണിയോടെയാണ് അപകടം ഉണ്ടായത്.

കുമാരനല്ലൂരിലെ മക്ഡൊണാൾഡ്സ് ഷോപ്പിലേക്കാണ് കോട്ടയത്തു നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പർ ഇടിച്ച് കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വാഹനത്തിനുള്ളിൽ നിന്ന് നാട്ടുകാർ ചേർന്ന് മുൻഭാഗം പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ കോട്ടയം മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

മക്ഡൊണാൾഡ്സ് ഷോപ്പിൻ്റെ ഗ്ലാസ് വാതിലും തകർന്നു.കടയ്ക്കുള്ളിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും മറ്റ് അത്യാഹിതങ്ങൾ ഉണ്ടാകാതിരുന്നത് ആശ്വാസമായി.