video
play-sharp-fill

കോട്ടയം കുമരകത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായതിനെത്തുടർന്ന് മകളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്

കോട്ടയം കുമരകത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കാണാതായതിനെത്തുടർന്ന് മകളുടെ പരാതിയിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കുമരകത്ത് റിട്ട. പോലീസ് ഉദ്യോഗസ്ഥനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമരകം കളത്തിപ്പറമ്പില്‍ വീട്ടില്‍ പി.കെ.
വിജയപ്പന്‍ (74) ആണ് മരിച്ചത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം വീട്ടില്‍ നിന്നും പോയ വിജയപ്പന്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ബുധനാഴ്ച പുലര്‍ച്ചെ നടക്കാന്‍ ഇറങ്ങിയ സമീപവാസിയായ അനിലാണ് വാച്ചാ തോട്ടില്‍ മൃതദേഹം ആദ്യം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് പോലീസ് സ്ഥലത്ത് എത്തി മൃതദേഹം കരയ്ക്ക് എടുത്തു. വാച്ചാപറമ്പ് പാലത്തിലൂടെ വീട്ടിലേയ്ക്ക് പോകും വഴിയാകാം അപകടം സംഭവിച്ചതെണാണ് പ്രാഥമിക നിഗമനം. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷനിൽ നിന്നാണ് വിരമിച്ചത്.