
സ്വന്തം ലേഖകൻ
കോട്ടയം: കുമരകത്ത് യാത്രക്കാരുമായി പോയ ജലഗതാഗത വകുപ്പിന്റെ സർവീസ് ബോട്ട് കേടായി. കായലിൽ കിടന്നത് മണിക്കൂറുകൾ.
ഗിയറിന്റെ തകരാർ മൂലം ഓടിക്കാൻ കഴിയാതെ കായലിൽ കിടന്നത് മുഹമ്മയിൽ നിന്ന് ഇന്നലെ 2നു പുറപ്പെട്ട എസ് –55 ബോട്ടാണ്. 18 യാത്രക്കാർ ബോട്ടിലുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബോട്ട് ജീവനക്കാർ മുഹമ്മ ബോട്ട് സ്റ്റേഷനിൽ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസ് ബോട്ട് എത്തി. ഈ സമയം ബോട്ട് സാവധാനം ഓടിച്ചു കുമരകം ബോട്ട് ജെട്ടിയിൽ എത്തിച്ചു യാത്രക്കാരെ സുരക്ഷിതമായി കരയ്ക്കിറക്കി.
ആംബുലൻസ് ബോട്ട് പിന്നീട് സർവീസ് ബോട്ട് കെട്ടിവലിച്ച് മുഹമ്മയിൽ എത്തിച്ചു. ഇവിടെ തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ ബോട്ട് ആലപ്പുഴ ഡോക്കിലേക്കു കൊണ്ടുപോയി



