കോട്ടയം കുമരകത്ത് നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു; യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ കാർ കണ്ടെത്താൻ കഴിയാതെ പൊലീസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കുമരകം: കോട്ടയം കുമരകത്ത് നിയന്ത്രണംവിട്ട കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കുമരകം സൗത്ത് ചെങ്ങളം കോയിച്ചേരിക്കളം കെകെ തമ്പി(64)യാണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടു മണിയോടെ കുമരകം കണ്ണാടിച്ചാലിലായിരുന്നു സംഭവം. കോട്ടയം ഭാ​ഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് റോഡിലൂടെ നടന്നുപോകുകയായിരുന്ന തമ്പിയെ ഇടിച്ചിടുകയായിരുന്നു . ഉടൻ തന്നെ നാട്ടുകാർ ഇയാളെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവസ്ഥലത്തവെച്ച് ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ആശുപത്രിയിലെത്തിയ ബന്ധുക്കളാണ് ഇയാളെ തിരിച്ചറിഞ്ഞത്.

ഭാര്യ – അനു, മക്കൾ – ധനൂഷ, നീതു, നിമിഷ, മരുമക്കൾ – ജിജുമോൻ, അജി

അപകടത്തിൽപ്പെട്ട കാർ കണ്ടെത്താൻ ഇനിയും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ കുമരകം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രദേശത്തെ സിസിടിവി ക്യാമറകൾ അടക്കം പരിശോധിക്കുന്നുണ്ട്.