കോട്ടയം കുമരകത്ത്  വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം ;  മോഷണം തടഞ്ഞ വീട്ടമ്മയുടെ മൂക്കിന് പരിക്ക് ;ഓടി രക്ഷപ്പെട്ട പ്രതിക്കായി കുമരകം പൊലീസ് അന്വേഷണം ആരംഭിച്ചു

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം: കുമരകത്ത്  വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം. കുമരകം അപ്സരക്ക് സമീപമുള്ള  ഇരുമ്പ് കടയിലാണ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ചത്.

കുമരകം അമ്മങ്കരി പുത്തൻപറമ്പില്‍ തമ്പാ ന്‍റെ ഭാര്യ ഗീതമ്മ (60) യുടെ മാലയാണ് പൊട്ടിച്ചെടുക്കാൻ ശ്രമം നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുമ്പ്കടയിൽ  ബൈക്കില്‍ എത്തിയ യുവാവ് കടയ്ക്കുള്ളില്‍ കയറിയ ശേഷം വീട്ടമ്മയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാല്‍ വീട്ടമ്മ ബഹളം വച്ചതിനെ തുടർന്ന്  പ്രതി വീട്ടമ്മയുടെ മുഖത്ത് ഇടിച്ചു.

മൂക്കിന് പരുക്കേറ്റുവീണ വീട്ടമ്മ നിലവിളിച്ച് ഒച്ച വച്ചതോടെ പ്രതി സംഭവ സ്ഥലത്ത് നിന്ന് ഓടിരക്ഷപെട്ടു. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി പരുക്കേറ്റ ഗീതമ്മയെ കോട്ടയം മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

.പ്രദേശത്തെ സി.സി.ടി.വി ക്യാമറ ദൃശ്യങ്ങള്‍  ശേഖരിച്ച് സംഭവത്തില്‍ കുമരകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.