പൊലീസ് എഴുതി തള്ളിയ വാഹനാപകടകേസ് ; കോട്ടയം കുമരകം റോഡിൽ കാറിടിച്ച് ശാന്തിക്കാരനായ ഒളശമംഗലം സ്വദേശി മരിച്ച സംഭവം ; കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ 30 ലക്ഷവും പലിശയും നഷ്ടപരിഹാരം നൽകാൻ വിധി
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയംകുമരകം റോഡിൽ കാറിടിച്ചു തിരുവിതാംകൂർ ദേവസ്വം ബോർഡ് ശാന്തിക്കാരനായ ഒളശമംഗലത്ത് ഇല്ലം രാജേഷ് കുമാർ(40) മരിച്ച സംഭവത്തിൽ കാറോടിച്ച അർബൻബാങ്ക് പാമ്പാടി ശാഖാ മാനേജർ കുമരകം വിത്തുവട്ടിൽ ജേക്കബ് ജോൺ 30 ലക്ഷം രൂപയും പലിശയും നഷ്ടപരിഹാരമായി നൽകാൻ മോട്ടോർ ആക്സിന്റ് ക്ലെയിം ട്രൈബൂണൽ കോടതി ജഡ്ജ് ജോർജ് കെന്നത്ത് ഉത്തരവായി.
രാജേഷ്കുമാറിന്റെ അവകാശികൾക്ക് വേണ്ടി അഡ്വ.പി.എൻ അശോക് ബാബു ഹാജരായി .വെസ്റ്റ് പൊലീസ് ചാർജ് ചെയ്ത കേസിൽ രാജേഷ് കുമാർ അമിത വേഗത്തിൽ മോട്ടോർ സൈക്കിൾ ഓടിച്ചതായിരുന്നു അപകടകാരണമെന്ന് കണ്ടെത്തി സി.ഐ സാക്ഷികളില്ലാത്ത കേസ് റഫർ ചെയ്തിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വാധീനത്തിന് വഴങ്ങി പൊലീസുകാർ ഉടമക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെതിരെ രാജേഷ് കുമാറിന്റെ ബന്ധുക്കൾ ആക്സിഡന്റ് ക്ലെയിം ടൈബൂണലിൽ നഷ്ടപരിഹാര കേസ് ഫയൽ ചെയ്യുകയായിരുന്നു
Third Eye News Live
0