
ജില്ലയിലെ മികച്ച കുടുംബശ്രീകൾക്ക് അവാർഡ് നൽകി; അകലക്കുന്നത്തിനും വാഴൂരിനും തിടനാടിനും പുരസ്‌കാരങ്ങൾ
തേർഡ് ഐ ബ്യൂറോ
കോട്ടയം: ജില്ലയിലെ മികച്ച കുടുബശ്രീ സി.ഡി.എസ്-കൾക്ക് ജില്ലാ പഞ്ചായത്ത് അവാർഡ് നൽകി. ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്-കളുടെ വിവിധമേഖലകളിലെ പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരത്തിനു തിരഞ്ഞെടുത്തത്.
അകലക്കുന്നം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ഒന്നാം സ്ഥാനത്തിനും, വാഴൂർ ഗ്രാമ പഞ്ചായത്ത് സി.ഡി.എസ് രണ്ടാം സ്ഥാനത്തിനും, തിടനാട് ഗ്രാമപഞ്ചായത്ത് സി.ഡി.എസ് മൂന്നാം സ്ഥാനത്തിനും അർഹരായി. ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ കളക്ടർ എം.അഞ്ജന മികച്ച കുടുംബശ്രീകൾക്ക് അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. ശോഭ സലിമോൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസമ്മ ബേബി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ പെണ്ണമ്മ ജോസഫ്, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ പി.കെ അജേഷ്, അസി.കോ-ഓർഡിനേറ്റർ അരുൺ പ്രഭാകരൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
അകലക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടോണി എബ്രഹാം, സി.ഡി.എസ് ചെയർപേഴ്‌സൺ ബിന്ദു സജി, വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്. പുഷ്‌കലാദേവി ടീച്ചർ, സി.ഡി.എസ് ചെയർപേഴ്‌സൺ സിന്ധു ചന്ദ്രൻ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ ബാബു, സി.ഡി.എസ് ചെയർപേഴ്‌സൺ ഓമന ശശി എന്നിവർ മറുപടി പ്രസംഗം നടത്തി.